Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightതീവ്രവാദ...

തീവ്രവാദ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്​ദുൽഖാദർ റഹീമിനെയും യുവതിയെയും വിട്ടയച്ചു

text_fields
bookmark_border
തീവ്രവാദ ബന്ധമാരോപിച്ച് കസ്റ്റഡിയിലെടുത്ത അബ്​ദുൽഖാദർ റഹീമിനെയും യുവതിയെയും വിട്ടയച്ചു
cancel

കൊച്ചി: തീവ്രവാദബന്ധം സംശയിച്ച്​ ശനിയാഴ്​ച എറണാകുളം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽനിന്ന് കസ്​റ്റഡിയ ിലെടുത്ത കൊടുങ്ങല്ലൂർ മാടവന കൊല്ലിയിൽവീട്ടിൽ അബ്​ദുൽഖാദർ റഹീമിനെയും വയനാട്​ സ്വദേശിയായ യുവതിയെയും വിട്ടയച് ചു. 24 മണിക്കൂർ ചോദ്യംചെയ്​തെങ്കിലും ഇയാൾക്കെതിരെ സംശയാസ്​പദമായി ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ലെന്നാണ്​ അറിയു ന്നത്​.

ശനിയാഴ്​ച എറണാകുളം സെൻട്രൽ പൊലീസ്​ കസ്​റ്റഡിയിലെടുത്ത അബ്​ദുൽഖാദർ റഹീമിനെ മിലിട്ടറി ഇൻറലിജൻസ്, എൻ.ഐ.എ, തമിഴ്നാട് ക്യൂ ബ്രാഞ്ച് തുടങ്ങിയ അന്വേഷണ സംഘങ്ങൾ ഞായറാഴ്​ചയും വിശദമായി ചോദ്യംചെയ്​തു. എന്നാൽ, തീവ്രവാദബന്ധം സംശയിക്കേണ്ടതൊന്നും കണ്ടെത്താനായില്ല. തുടർന്നാണ്​ രാത്രി എട്ടുമണിയോടെ വിട്ടയച്ചത്​. ആവശ്യമെങ്കിൽ ചോദ്യംചെയ്യലിന്​ ഇരുവരെയും വിളിച്ചുവരുത്തുമെന്ന്​ പൊലീസ്​ അറിയിച്ചു. തമിഴ്നാട്ടിലെത്തിയെന്ന് സംശയിക്കുന്ന ലഷ്കറെ ത്വയ്യിബ ഭീകരരുമായി റഹീമിന്​ ഏതെങ്കിലും തരത്തിൽ ബന്ധമുണ്ടോ എന്നറിയാനായിരുന്നു ഒരുദിവസം നീണ്ട ചോദ്യംചെയ്യൽ.

ശനിയാഴ്ച കസ്​റ്റഡിയിലെടുത്ത ഉടൻ എൻ.ഐ.എ സംഘവും കമീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ചോദ്യംചെയ്തിരുന്നു. ഇതിനുപിന്നാലെയാണ് ഞായറാഴ്ച ക്യൂ ബ്രാഞ്ച് സംഘം ഉൾപ്പെടെ എത്തി ചോദ്യംചെയ്യൽ തുടർന്നത്​. ഒപ്പം പിടിയിലായ യുവതിയെ ബഹ്റൈനിലെ നിശാക്ലബിൽനിന്ന് മോചിപ്പിച്ചുകൊ‍ണ്ടുവന്നതി​​​െൻറ വൈരാഗ്യം തീർക്കാൻ മലയാളികൾ ഉൾ​െപ്പടെയുള്ളവർ ചേർന്ന് കുടുക്കിയതാണെന്നും നിരപരാധിത്വം തെളിയിക്കാൻ കോടതിയിൽ ഹാജരാകാൻ എത്തിയതായിരുന്നു താനെന്നും അബ്​ദുൽഖാദർ റഹീം കഴിഞ്ഞദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

കോയമ്പത്തൂരിൽ കസ്​റ്റഡിയിലെടുത്ത രണ്ടുപേരെ വിട്ടു
ചെ​ന്നൈ: ല​ശ്​​ക​റെ ത്വ​യ്യി​ബ തീ​വ്ര​വാ​ദി​ക​ൾ നു​ഴ​ഞ്ഞു​ക​യ​റി​യ​താ​യ റി​പ്പോ​ർ​ട്ടു​ക​ളെ തു​ട​ർ​ന്ന്​ ന​ട​ന്ന അ​ന്വേ​ഷ​ണ​ത്തി​ൽ കോ​യ​മ്പ​ത്തൂ​രി​ൽ പി​ടി​യി​ലാ​യ ര​ണ്ടു​പേ​രെ പൊ​ലീ​സ്​ വി​ട്ട​യ​ച്ചു. ഉ​ക്ക​ടം ​െപാ​ൻ​വി​ഴാ​ന​ഗ​ർ സ​ഹീ​ർ, കു​നി​യ​മു​ത്തൂ​രി​ൽ താ​മ​സി​ച്ചി​രു​ന്ന ചെ​ന്നൈ മ​ന്ന​ടി സ്വ​ദേ​ശി സി​ദ്ദീ​ഖ്​ എ​ന്നി​വ​രാ​ണി​വ​ർ. കോ​യ​മ്പ​ത്തൂ​ർ കാ​രു​ണ്യ​ന​ഗ​ർ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ൽ 20​ മ​ണി​ക്കൂ​റോ​ളം ന​ട​ത്തി​യ ചോ​ദ്യം​ചെ​യ്യ​ലി​നു​ശേ​ഷം ആ​വ​ശ്യ​പ്പെ​ടു​േ​മ്പാ​ൾ ഹാ​ജ​രാ​ക​ണ​മെ​ന്ന നി​ബ​ന്ധ​ന​യോ​ടെ ഞാ​യ​റാ​ഴ്​​ച പു​ല​ർ​ച്ച വി​ട്ട​യ​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tamilnaduLashkar threatAbdul Kahder RahimAbdul Khader Raheem
News Summary - Abdul Khader Raheem Free-Kerala News
Next Story