അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നിര്യാതനായി
text_fieldsമലപ്പുറം: കേരള സുന്നി ജമാഅത്ത് സംസ്ഥാന അധ്യക്ഷനും കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമ സെക്രട്ടറിയുമായ പാണക്കാട് അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ (60) നിര്യാതനായി. െചാവ്വാഴ്ച വൈകീട്ട് ഏഴോടെ മലപ്പുറം പട്ടര്‍ക്കടവിലെ വീട്ടിലായിരുന്നു അന്ത്യം. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
വണ്ടൂര്‍ ജാമിഅ വഹബിയ്യ അറബിക് കോളജിൽനിന്ന് 1978ൽ വഹബി ബിരുദം കരസ്ഥമാക്കിയ അദ്ദേഹം ദീർഘകാലമായി കേരള സംസ്ഥാന ജംഇയ്യതുല്‍ ഉലമയിൽ കർമനിരതനായിരുന്നു. 30 വർഷത്തോളം സുന്നി യുവജന ഫെഡറേഷൻ പ്രസിഡൻറായിരുന്ന അബ്ദുല്‍ ജബ്ബാര്‍ ശിഹാബ് തങ്ങള്‍ നിലവിൽ അതിെൻറ കേന്ദ്ര സമിതി ചെയർമാനും സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് ട്രഷററുമാണ്.
മയ്യിത്ത് നമസ്കാരം ബുധനാഴ്ച രാവിലെ പത്തിന് പട്ടര്‍ക്കടവ് ജുമാമസ്ജിദിലും 11ന് വലിയപറമ്പ് ജുമാമസ്ജിദിലും നടക്കും. ഖബറടക്കം വലിയപറമ്പ് ജുമാമസ്ജിദ് ഖബർസ്ഥാനിൽ. പിതാവ്: പരേതനായ പാണക്കാട് കെ.എം.എസ്. പൂക്കോയ തങ്ങൾ. ഭാര്യ: സഫിയ ബീവി.സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലുള്ള മദ്റസകള്‍ക്ക് ബുധനാഴ്ച അവധിയായിരിക്കുമെന്ന് ചെയര്മാന് നജീബ് മൗലവി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
