Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Aug 2025 9:02 AM IST Updated On
date_range 9 Aug 2025 9:02 AM ISTമലേഷ്യൻ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി അബ്ദുൽ ഹകീം അസ്ഹരി
text_fieldsbookmark_border
മംഗളൂരു: മർകസ് നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. മുഹമ്മദ് അബ്ദുൾ ഹക്കിം അസ്ഹരിയുടെ നേതൃത്വത്തിലുള്ള സംഘം മലേഷ്യൻ പ്രധാനമന്ത്രി അൻവർ ബിൻ ഇബ്രാഹിമുമായി കൂടിക്കാഴ്ച നടത്തി.
തലസ്ഥാന നഗരമായ ക്വാലാലംപൂരിനടുത്തുള്ള പുത്രജയയിലെ നാസിറുൽ ഖുർആൻ സെന്ററിലാണ് കൂടിക്കാഴ്ച നടന്നത്. ആശയവിനിമയത്തിനിടെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സമകാലിക കാര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട പ്രധാന വിഷയങ്ങൾ സംഘം മലേഷ്യൻ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്തു.
നാഷണൽ കമ്മീഷൻ ഫോർ അലൈഡ് ആൻഡ് ഹെൽത്ത്കെയർ പ്രൊഫഷൻസ് ചെയർമാനും കർണാടക നിയമസഭ സ്പീക്കർ യു.ടി.ഖാദറിന്റെ സഹോദരനുമായ ഡോ. യു.ടി. ഇഫ്തിക്കർ ഫരീദ്, മറ്റ് നിരവധി വിശിഷ്ട വ്യക്തികൾ എന്നിവർ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

