Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅ​ബ്ദു​ൽ റ​ഹീ​മി​ന്റെ...

അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​നം; വാ​ദിഭാ​ഗം വ​ക്കീ​ലു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

text_fields
bookmark_border
abdurahim
cancel
camera_alt

അ​ബ്​​ദു​ൽ റ​ഹീം

റി​യാ​ദ്: കോ​ഴി​ക്കോ​ട് കോ​ട​മ്പു​ഴ സ്വ​ദേ​ശി എം.​പി. അ​ബ്ദു​ൽ റ​ഹീ​മി​ന്റെ മോ​ച​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്‌ സൗ​ദി കു​ടും​ബ​ത്തി​ന്റെ വ​ക്കീ​ലു​മാ​യി ഓ​ൺ​ലൈ​നി​ൽ കൂ​ടി​ക്കാ​ഴ്ച ന​ട​ന്നു. ക​രാ​ർ പ്ര​കാ​ര​മു​ള്ള ഒ​ന്ന​ര​ക്കോ​ടി സൗ​ദി റി​യാ​ൽ ത​യാ​റാ​ണെ​ന്നും തു​ട​ർ​ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്നും ഇ​ന്ത്യ​ൻ എം​ബ​സി ഉ​ദ്യോ​ഗ​സ്ഥ​ൻ യൂ​സു​ഫ് കാ​ക്ക​ഞ്ചേ​രി​യും റി​യാ​ദ് റ​ഹീം സ​ഹാ​യ സ​മി​തി അം​ഗ​ങ്ങ​ളും ആ​വ​ശ്യ​പ്പെ​ട്ടു. പെ​രു​ന്നാ​ൾ അ​വ​ധി ക​ഴി​ഞ്ഞ് തി​ങ്ക​ളാ​ഴ്ച കോ​ട​തി ആ​രം​ഭി​ച്ചാ​ലു​ട​ൻ മു​ൻ​കൂ​ട്ടി സ​മ​യം വാ​ങ്ങി കോ​ട​തി​യി​ൽ ഹാ​ജ​രാ​കും.

കു​ടും​ബം മാ​പ്പ് ന​ൽ​കാ​ൻ ത​യാ​റാ​യ വി​വ​രം രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും ചെ​യ്യും. പി​ന്നീ​ട് കോ​ട​തി ആ​വ​ശ്യ​പ്പെ​ടു​ന്ന​ത് അ​നു​സ​രി​ച്ചു​ള്ള രേ​ഖ​ക​ൾ സ​മ​ർ​പ്പി​ക്കു​മെ​ന്നും അ​ഭി​ഭാ​ഷ​ക​ൻ പ​റ​ഞ്ഞു. പ​ണം ത​യാ​റാ​ണെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി​യു​ടെ ക​ത്ത് കി​ട്ടി​യെ​ന്നും അ​ക്കാ​ര്യം സൗ​ദി കു​ടും​ബ​ത്തി​ന് ന​ൽ​കു​മെ​ന്നും അ​റ്റോ​ർ​ണി പ​റ​ഞ്ഞു.

കോ​ട​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ ആ​വു​ന്ന​ത്ര വേ​ഗ​ത്തി​ൽ ന​ട​ത്താ​മെ​ന്നും അ​റ്റോ​ർ​ണി ഉ​റ​പ്പ് ന​ൽ​കി. പ്ര​തി-​വാ​ദി ഭാ​ഗം വ​ക്കീ​ലു​മാ​ർ സം​യു​ക്ത​മാ​യി തു​ട​ർ​ന​ട​പ​ടി​ക​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കും. സൗ​ദി​യി​ൽ​നി​ന്ന് റ​ഹീ​മി​ന്റെ കു​ടും​ബ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് തീ​രു​മാ​ന​ങ്ങ​ൾ അ​റി​യി​ക്കു​ന്ന​തി​ന് റി​യാ​ദി​ലെ ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ സി​ദ്ദീ​ഖ് തു​വ്വൂ​രി​നെ കു​ടും​ബം അ​ധി​കാ​ര​പ്പെ​ടു​ത്തി.

വ​ധ​ശി​ക്ഷ റ​ദ്ദ് ചെ​യ്യാ​നു​ള്ള ശ്ര​മ​മാ​ണ് ആ​ദ്യം ന​ട​ക്കു​ക. ആ ​വി​ധി സു​പ്രീം കോ​ട​തി അം​ഗീ​ക​രി​ച്ചാ​ൽ ജ​യി​ൽ മോ​ച​ന​ത്തി​നു​ള്ള ശ്ര​മം ആ​രം​ഭി​ക്കും. അ​പ്പോ​ഴേ​ക്കും ഇ​ന്ത്യ​യി​ൽ​നി​ന്ന് പ​ണം എ​ത്തി​ക്കാ​നു​ള്ള ശ്ര​മം പൂ​ർ​ത്തി​യാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ഓ​ൺ​ലൈ​ൻ യോ​ഗ​ത്തി​ൽ എം​ബ​സി പ്ര​തി​നി​ധി​യാ​യി യൂ​സു​ഫ് കാ​ക്ക​ഞ്ചേ​രി, റി​യാ​ദ് റ​ഹീം സ​ഹാ​യ സ​മി​തി നേ​താ​ക്ക​ളാ​യ അ​ഷ്‌​റ​ഫ് വേ​ങ്ങാ​ട്ട്, സി.​പി. മു​സ്ത​ഫ, മു​നീ​ബ് പാ​ഴൂ​ർ, ന​ജാ​ത്തി, കു​ഞ്ഞോ​യി, സി​ദ്ദീ​ഖ് തു​വ്വൂ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abdu RahimKozhikode News
News Summary - Abdu rahim fund raising
Next Story