ഇന്ന് ആറ്റുകാൽ പൊങ്കാല
text_fieldsതിരുവനന്തപുരം: ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാലക്ക് ഇന്ന് അഗ്നി പകരും. ഒരു വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ഭക്തിയുടെയും വ്രതശുദ്ധിയുടെയും നിറവിൽ ലക്ഷക്കണക്കിന് സ്ത്രീ ഭക്തരാണ് ആറ്റുകാലമ്മക്ക് നിവേദ്യം അർപ്പിക്കാൻ പ്രാർഥനയോടെ കാത്തിരിക്കുന്നത്.
കുംഭ മാസത്തിലെ പൂരം നാളും പൗർണമിയും ഒന്നിക്കുന്ന വെള്ളിയാഴ്ച രാവിലെ 10.15ന് പണ്ടാരയടുപ്പിൽ തീ പകരുന്നതോടെയാണ് പൊങ്കാലക്ക് തുടക്കം. ക്ഷേത്രത്തിൽ ചെണ്ടമേളവും കതിനാവെടിയും മുഴങ്ങുമ്പോൾ ശ്രീകോവിലിൽനിന്ന് തന്ത്രി തെക്കേടത്ത് വാസുദേവൻ ഭട്ടതിരിപ്പാട് ദീപം പകർന്ന്് മേൽശാന്തി വാമനൻ നമ്പൂതിരിക്ക് കൈമാറും. ക്ഷേത്രത്തിനകത്തെ വലിയ തിടപ്പള്ളിയിലും പുറത്തെ ചെറിയ തിടപ്പള്ളിയിലും ദീപം തെളിയിച്ച് മേൽശാന്തി സഹ മേൽശാന്തിക്ക് കൈമാറും. ക്ഷേത്രത്തിനു മുന്നിൽ പച്ചപ്പന്തലിന് സമീപം ഒരുക്കുന്ന പണ്ടാരയടുപ്പിൽ ദീപം പകരുന്നതോടെ പുണ്യം തേടിയുള്ള പൊങ്കാലക്ക് ഭക്തിസാന്ദ്രമായ തുടക്കമാകും. സർക്കാറിെൻറ നേതൃത്വത്തിൽ പൊങ്കാലക്കായി എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
