Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനാഡീജ്യോതിഷത്തി​െൻറ...

നാഡീജ്യോതിഷത്തി​െൻറ മറവിൽ രതിവൈകൃതങ്ങള്‍ക്കിരയാക്കി; 'ജ്യോതിഷി' പിടിയിൽ

text_fields
bookmark_border
നാഡീജ്യോതിഷത്തി​െൻറ മറവിൽ രതിവൈകൃതങ്ങള്‍ക്കിരയാക്കി; ജ്യോതിഷി പിടിയിൽ
cancel
camera_alt

അറസ്റ്റിലായ മനു എന്ന മിഥു

ആറ്റിങ്ങല്‍: നാഡീജ്യോതിഷത്തി​െൻറ മറവില്‍ ലൈംഗിക പീഡനം നടത്തിയ കേസിൽ പ്രതി പിടിയില്‍. ചിറയിന്‍കീഴ് വലിയകട ഒറ്റപ്ലാംമുക്ക് സാന്ത്വനം വീട്ടില്‍ മനു എന്ന മിഥുനാണ്​ (30) പിടിയിലായത്. വീട്ടില്‍ മഠം സ്ഥാപിച്ച് ഇവിടം കേന്ദ്രീകരിച്ച് പൂജകളും നാഡീജ്യോതിഷവും നടത്തി വരികയായിരുന്നു.

കഴിഞ്ഞദിവസം മഠത്തില്‍ നാഡീജ്യോതിഷം നോക്കാനെത്തിയ ഭര്‍തൃമതിയായ വീട്ടമ്മയെ ലൈംഗികമായി പീഡിപ്പിക്കുകയും രതിവൈകൃതങ്ങള്‍ക്ക് വിധേയയാക്കുകയും ചെയ്തു. വീട്ടമ്മയുടെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്.

ആറ്റിങ്ങല്‍ ഡിവൈ.എസ്.പി എസ്.വൈ. സുരേഷി​െൻറ നിർദേശാനുസരണം എസ്.എച്ച്.ഒ എസ്. ഷാജി, എസ്‌.ഐ സനൂജ്, എ.എസ്.ഐ സലിം, ജയന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime Newsrapist
News Summary - aatingal crime news
Next Story