വയനാട്ടിലെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് എ.എ.പി; ട്രാന്‍സ്‌ജെന്‍ഡർ എൻ.വി. പ്രകൃതി ബത്തേരിയിൽ മത്സരിക്കും
text_fieldsസുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ ആദ്യ സ്ഥാനാർഥിയെ പ്രഖ്യാപിച്ച് ആം ആദ്മി പാർട്ടി (എ.എ.പി). എൻ.വി. പ്രകൃതി സുല്‍ത്താന്‍ ബത്തേരിയിൽ എ.എ.പി സ്ഥാനാർഥിയായി മത്സരിക്കും. ആദിവാസി വിഭാഗത്തില്‍ നിന്നുള്ള ആദ്യത്തെ ട്രാന്‍സ് ജെന്‍ഡറാണ് പ്രകൃതി. നൂല്‍പ്പുഴ നായ്ക്കട്ടി തേർവയൽ ഉന്നതിയിൽ നിന്നുള്ള പ്രകൃതി കവിയും ആക്ടീവിസ്റ്റുമാണ്.
ഇന്ന് സുൽത്താൻ ബത്തേരിയിൽ ചേര്‍ന്ന പാർട്ടി കണ്‍വെന്‍ഷനിലാണ് സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. സംസ്ഥാനത്തെ മറ്റു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായ ശേഷം ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തും. നിലവിൽ യു.ഡി.എഫ് ഭരിക്കുന്ന മണ്ഡലത്തിൽ എ.എ.പിക്ക് വലിയ സ്വാധീനമില്ല. എന്നാൽ സ്ഥാനാർഥി നിർണയത്തിലൂടെ ശ്രദ്ധ പിടിച്ചു പറ്റാൻ പാർട്ടിക്ക് കഴിഞ്ഞിട്ടുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

