നേതൃത്വത്തെ കുറ്റപ്പെടുത്താതെ നിലപാടിലുറച്ച് ആനിരാജ
text_fieldsആനി രാജ
ന്യൂഡല്‍ഹി: എം.എം. മണിയുടെ പ്രസ്താവനയിലുള്ള സി.പി.ഐ നിലപാട് തന്നെയാണ് താനും ബിനോയ് വിശ്വവും അടക്കമുള്ളവർ വ്യക്തമാക്കിയതെന്ന് ആനിരാജ. വിഷയം വ്യക്തിപരമല്ലെന്നും ലിംഗസമത്വവുമായി ബന്ധപ്പെട്ടാണ് ഇക്കാര്യത്തിൽ ചർച്ച ഉയർന്നുവരേണ്ടതെന്നും ആനിരാജ കൂട്ടിച്ചേർത്തു.
അതിന്‍റെ പേരിൽ സി.പി.ഐ പാര്‍ട്ടി നേതൃത്വത്തെ കുറ്റപ്പെടുത്താനും അധിക്ഷേപിക്കാനും എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാല്‍ മുതിരേണ്ടെന്ന് ആനി രാജ വ്യക്തമാക്കി. കാനം രാജേന്ദ്രൻ വിഷയത്തിൽ പാലിക്കുന്ന മൗനം പ്രതിപക്ഷം വിവാദമാക്കിയതിനിടയിലാണ് പ്രതികരണം. മണി വിഷയത്തില്‍ ആനിരാജക്കും ബിനോയ് വിശ്വത്തിനുമെതിരെയുള്ള സി.പി.എം നേതാക്കളുടെ പ്രതികരണങ്ങള്‍ ആക്രമണ രീതിയിലാണെന്ന് വേണുഗോപാല്‍ കുറ്റപ്പെടുത്തിയിരുന്നു. സി.പി.ഐ നിലപാടെന്താണെന്ന് എല്ലാവരും പറഞ്ഞിട്ടുണ്ട്. ഇനി കൂടുതല്‍ പ്രതികരണങ്ങള്‍ ഇല്ല.
കോണ്‍ഗ്രസുകാര്‍ പറയുന്നത് പോലെയല്ല സി.പി.ഐ പ്രവര്‍ത്തിക്കുന്നത്. വേണുഗോപാല്‍ അദ്ദേഹത്തിന്‍റെ പാര്‍ട്ടിയെയും അതിലെ യുവതികളെയും ഓര്‍ത്ത് കരയുക -ആനിരാജ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

