You are here

ആമി വിവാഹിതയായി; ആശംസകളുമായി ജയിലിൽ നിന്ന് രൂപേഷ്​

00:18 AM
19/05/2019
aami-roopesh
എം.പി ബി​നോ​യ്​ വി​ശ്വം വി​വാ​ഹ ആ​ശം​സ നേ​രാ​ൻ എ​ത്തി​യ​പ്പോ​ൾ. ആ​മി, മാ​താ​വ്​ ഷൈ​ന, വരൻ ഒാർ​ക്കോദീപ്​, സി.​പി.​ഐ തൃ​ശൂ​ർ ജി​ല്ല അ​സി.​സെ​ക്ര​ട്ട​റി അ​ഡ്വ. ടി.​കെ ര​മേ​ശ്​ കു​മാ​ർ തു​ട​ങ്ങി​യ​വ​ർ സ​മീ​പം

തൃ​പ്ര​യാ​ർ: മാ​വോ​വാ​ദി നേ​താ​ക്ക​ളാ​യ രൂ​പേ​ഷി​​​​െൻറ​യും ഷൈ​ന​യു​ടെ​യും മൂ​ത്ത​മ​ക​ൾ ആ​മി​യും കൊ​ൽ​ക്ക​ത്ത, 24 പ​ർ​ഗാ​ന സ്വ​ദേ​ശി ഓർക്കോദീപും വി​വാ​ഹി​ത​രാ​യി. ശ​നി​യാ​ഴ്ച രാ​വി​ലെ പ​ത്ത​ര​യ്ക്ക് തൃ​പ്ര​യാ​ർ ര​ജി​സ്ട്രാ​ർ വ​ല​പ്പാ​ട്ടെ ഷൈ​ന​യു​ടെ വീ​ട്ടി​ൽ എ​ത്തി വി​വാ​ഹം ര​ജി​സ്​​റ്റ​ർ ചെ​യ്​​തു. വ​ര​​​​െൻറ പി​താ​വും രൂ​പേ​ഷി​​​​െൻറ ര​ണ്ടു സു​ഹൃ​ത്തു​ക്ക​ളും സാ​ക്ഷി​ക​ളാ​യി ഒ​പ്പി​ട്ടു.

വ​ര​ൻ  ഓർക്കോദീപ്​​ കൊ​ൽക്ക​ത്ത വ​ർ​ധ​മാ​ൻ മെ​ഡി​ക്ക​ൽ കൊ​ള​ജി​ൽ നാ​ലാം വ​ർ​ഷ ​െമ​ഡി​ക്ക​ൽ വി​ദ്യാ​ർ​ഥി​യാ​ണ്. ആ​മി ശാ​ന്തി​നി​കേ​ത​നി​ൽ ബി​രു​ദ വി​ദ്യാ​ർ​ഥി​യാ​ണ്. പ​രോ​ളി​ൽ എ​ത്തി​യ രൂ​പേ​ഷും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. സി.​പി.​ഐ നേ​താ​വ്​ ബി​നോ​യ്​ വി​ശ്വം എം.​പി വീ​ട്ടി​ലെ​ത്തി ച​ട​ങ്ങി​ൽ പ​​ങ്കെ​ടു​ത്തു.

ചാ​ല​ക്കു​ടി ഡി​വൈ.​എ​സ്.​പി ലാ​ൽ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ന​ത്ത പൊ​ലീ​സ് സ​ന്നാ​ഹ​ത്തി​​​​െൻറ അ​ക​മ്പ​ടി​യി​ലാ​ണ് രൂ​േ​പ​ഷി​നെ  എ​ത്തി​ച്ച​ത്. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​യ 27 പേ​രെ മാ​ത്ര​മാ​ണ്​ വി​വാ​ഹ​സ​മ​യ​ത്ത്​ വീ​ട്ടി​ന​ക​ത്ത്​ പ്ര​വേ​ശി​പ്പി​ച്ച​ത്. വൈ​കു​ന്നേ​രം അ​ഞ്ചി​ന്​ രൂ​പേ​ഷി​നെ തി​രി​ച്ചു​കൊ​ണ്ടു​പോ​കും വ​രെ മ​റ്റാ​രെ​യും പൊ​ലീ​സ്​ വീ​ട്ടി​ലേ​ക്ക്​ പ്ര​വേ​ശി​പ്പി​ച്ചി​ല്ല.  ഞാ​യ​റാ​ഴ്ച രാ​വി​ലെ 10മു​ത​ൽ വാ​ടാ​ന​പ്പ​ള്ളി വ്യാ​പാ​ര​ഭ​വ​നി​ൽ വി​വാ​ഹ സ​ൽ​ക്കാ​രം ന​ട​ക്കും.

ജയിലിൽനിന്ന് മകൾക്ക്​ ആശംസകളുമായി രൂപേഷ്​

കൊ​ച്ചി: നാ​ലു​വ​ർ​ഷ​മാ​യി വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി വി​യ്യൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന മാ​വോ​വാ​ദി രൂ​പേ​ഷി​​​​െൻറ​യും ജാ​മ്യ​ത്തി​​ലു​ള്ള ഷൈ​ന​യു​ടെ​യും മ​ക​ൾ ആ​മി ഞാ​യ​റാ​ഴ്ച പു​തു​ജീ​വി​ത​ത്തി​ലേ​ക്ക് പ്ര​വേ​ശി​ക്കു​മ്പോ​ൾ മ​ക​ൾ​ക്ക് ആ​ശം​സ​യു​മാ​യി അ​ച്ഛ​ൻ ജ​യി​ലി​ൽ​നി​ന്ന്​ അ​യ​ച്ച ക​ത്ത് വൈ​റ​ലാ​വു​ന്നു. ആ​മി​ത​ന്നെ​യാ​ണ് ക​ത്ത് ഫേ​സ്ബു​ക്കി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

മ​ക​ളു​ടെ കു​ട്ടി​ക്കാ​ലം മു​ത​ലു​ള്ള ഓ​ർ​മ​ക​ളെ​യും സ​മ​ര​പോ​രാ​ട്ട​ങ്ങ​ളെ​യും കു​റി​ക്കു​ന്ന ക​ത്തി​ൽ ആ​മി​യോ​ടു​ള്ള സ്നേ​ഹ​വും പി​തൃ​വാ​ത്സ​ല്യ​വും നി​റ​യു​ക​യാ​ണ്.

‘1995 ആ​ഗ​സ്​​റ്റ്​ 18നാ​ണ് ആ​മി​മോ​ളു​ടെ ജ​ന​നം. അ​തി​നും മൂ​ന്നു​വ​ർ​ഷം മു​മ്പു​ള്ള ഒ​രു വ​ർ​ഗീ​സ് ര​ക്ത​സാ​ക്ഷി​ത്വ​ ദിനത്തി​ലാണ് ഞാ​നും ഷൈ​ന​യും ഒ​ന്നി​ച്ചു​ജീ​വി​ക്കാ​ൻ ആ​രം​ഭി​ച്ച​ത്. മു​ഴു​നീ​ള വി​പ്ല​വ​പ്ര​വ​ർ​ത്ത​നം, അ​തി​ജീ​വ​ന​ത്തി​നാ​യു​ള്ള കു​ഞ്ഞു​കു​ഞ്ഞു ജോ​ലി​ക​ൾ ഇ​തി​നി​ട​യി​ലേ​ക്കാ​ണ് ആ​മി​മോ​ൾ ക​ട​ന്നു​വ​രു​ന്ന​ത്.

വി​പ്ല​വ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കു​ഞ്ഞു​ങ്ങ​ൾ ത​ട​സ്സ​മാ​കു​മോ എ​ന്ന ആ​ധി അ​ക്കാ​ല​ത്ത്​ ഞ​ങ്ങ​ൾ​ക്കു​ണ്ടാ​യി​രു​ന്നു’-​ഇ​ങ്ങ​നെ​യാ​ണ് ക​ത്ത് തു​ട​ങ്ങു​ന്ന​ത്. 
പി​ന്നീ​ട് നെ​ല്ലി​യാ​മ്പ​തി​യി​െ​ല​യും പു​ൽ​പ​ള്ളി​യി​െ​ല​യും ഇ​രി​ട്ടി​യി​െ​ല​യും ആ​ദി​വാ​സി സ​മ​ര​ങ്ങ​ളി​ലും വൈ​ത്തി​രി​യി​ലെ തോ​ട്ടം തൊ​ഴി​ലാ​ളി​ക​ളു​ടെ മു​ന്നേ​റ്റ​ങ്ങ​ളി​ലും വൈ​പ്പി​ൻ ക​ർ​ഷ​ക​രു​ടെ സ​മ​ര​ങ്ങ​ളി​ലുെ​മ​ല്ലാം ആ​മി​യു​ടെ സാ​ന്നി​ധ്യ​മു​ണ്ടാ​യി.

ത​ങ്ങ​ളു​ടെ പ​ഠ​ന​വും തൊ​ഴി​ലും പ്ര​വ​ർ​ത്ത​ന​ങ്ങ​ളുെ​മ​ല്ലാം മ​ക​ൾ​ക്കൊ​പ്പ​മാ​യി​രു​െ​ന്ന​ന്ന് ഓ​ർ​ക്കു​ന്ന രൂ​പേ​ഷ് മാ​വേ​ലി​ക്ക​ര​യി​ലെ പൊ​തു​പ​രി​പാ​ടി​യി​ൽ 16ഉം 10​ഉം വ​യ​സ്സാ​യ ര​ണ്ടു​മ​ക്ക​ളെ​യും (ആ​മി​യെ​യും അ​നി​യ​ത്തി സ​വേ​ര​യെ​യും) അ​റ​സ്​​റ്റ്​ ചെ​യ്ത്​ മ​ഹി​ള​മ​ന്ദി​ര​ത്തി​ൽ അ​ട​ച്ച​തിെ​ന​ക്കു​റി​ച്ചും എ​ഴു​തു​ന്നു.

മാ​താ​പി​താ​ക്ക​ൾ ജ​യി​ലി​ലാ​യി​രു​ന്ന​പ്പോ​ൾ പ്ര​തീ​ക്ഷ​യു​െ​ട​യും ആ​ത്മ​വി​ശ്വാ​സ​ത്തി​​​​െൻറ​യും കൈ​ത്തി​രി​യു​മാ​യി ആ ​കൗ​മാ​ര​ക്കാ​രി ജ​യി​ലു​ക​ളി​ൽ​നി​ന്നും ജ​യി​ലു​ക​ളി​ലേ​ക്കും കോ​ട​തി​ക​ളി​ൽ​നി​ന്നും കോ​ട​തി​ക​ളി​ലേ​ക്കും അ​ല​ഞ്ഞു. അ​വ​ർ​ക്കു​വേ​ണ്ടി ശ​ബ്​​ദ​മു​യ​ർ​ത്തി.

നീ​ണ്ട ശ്ര​മ​ങ്ങ​ൾ​ക്കൊ​ടു​വി​ൽ ജാ​മ്യ​ത്തി​ലാ​ണെ​ങ്കി​ലും ഷൈ​ന​യു​ടെ മോ​ച​ന​ത്തി​ന്​ മു​ന്നി​ൽ നി​ന്ന​തും ആ​മി​യാ​ണ്.  പ​ശ്ചി​മ​ബം​ഗാ​ളി​ലെ ദ​ക്ഷി​ണ 24 പ​ർ​ഗാ​ന​യി​ലെ മ​ദ​ൻ ഗോ​പാ​ലി​​​​െൻറ​യും ടു​ൾ​ടു​ളി​​​​െൻറ​യും മ​ക​ൻ  ഓ​ർ​ക്കോ​ദീ​പാ​ണ് പ​ങ്കാ​ളി. ഒ​ന്നി​ച്ചു​ള്ള ദീ​ർ​ഘ​കാ​ല​ത്തെ വി​ദ്യാ​ർ​ഥി​സം​ഘ​ട​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ര​സ്പ​രം അ​റി​യു​ന്ന​വ​രാ​ണ​വ​ർ.

ത​നി​ക്ക് അ​വ​രോ​ടൊ​പ്പം ഉ​ണ്ടാ​കാ​ൻ സാ​ധി​ക്കു​മോ എ​ന്ന​റി​യി​ല്ല. അ​വ​രെ ആ​ശം​സി​ക്കാ​നും പു​തു​ത​ല​മു​റ​യു​ടെ സ്വ​പ്ന​ങ്ങ​ളെ പി​ന്തു​ണ​ക്കാ​നും സ​ജീ​വ​മാ​യി ഉ​ണ്ടാ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് ക​ത്ത് അ​വ​സാ​നി​ക്കു​ന്ന​ത്.

Loading...
COMMENTS