Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ആം ആദ്മി പാർട്ടി കേരള ഘടകം പിരിച്ചുവിട്ടു
text_fieldsbookmark_border
കൊച്ചി: ആം ആദ്മി പാർട്ടിയുടെ കേരള ഘടകത്തെ പൂർണമായും പിരിച്ചുവിട്ടു. കഴിഞ്ഞ 10ന് കേരള നേതാക്കളെ ഡൽഹിയിലേക്ക് വിളിപ്പിച്ച് ദേശീയ നേതാക്കളുടെ നേതൃത്വത്തിൽ ചർച്ച നടത്തിയിരുന്നു. ഇതേതുടർന്നാണ് ഇപ്പോൾ കേരള ഘടകത്തെ പിരിച്ചുവിട്ടിരിക്കുന്നത്.
പുതിയ ഭാരവാഹികളെ ഉടൻ പ്രഖ്യാപിക്കുമെന്ന് ദേശീയ ജനറൽ സെക്രട്ടറി സന്ദീപ് പഥക് പറഞ്ഞു. സന്ദീപ് പഥക് ജനുവരി 25ന് തിരുവനന്തപുരത്തെത്തി 26ന് പുതിയ ഭാരവാഹികളെ പ്രഖ്യാപിക്കുമെന്നാണ് സൂചന.
Next Story

