ആധാറിന്റെ ഔദ്യോഗിക ചിഹ്നം വിരിഞ്ഞത് മലയാളിയുടെ രൂപകൽപ്പനയിൽ, 875 പേരിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ
text_fieldsആധാറിന്റെ ഔദ്യോഗിക ചിഹ്നം
തിരുവനന്തപുരം: ആധാറിന്റെ ഔദ്യോഗിക ചിഹ്നം പുറത്തിറക്കി യുണിക്ക് ഐഡന്റിഫിക്കേഷന്‍ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ). ആധാറിന്റെ ഔദ്യോഗിക ചിഹ്നം വിരിഞ്ഞത് മലയാളിയുടെ രൂപകൽപ്പനയിൽ. ഔദ്യോഗിക ചിഹ്നം രൂപകൽപന ചെയ്യാൻ സംഘടിപ്പിച്ച അഖിലേന്ത്യ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയത് തൃശൂര്‍ സ്വദേശി അരുൺ ഗോകുൽ.
ആധാര്‍ സേവനങ്ങളെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുക എന്ന ലക്ഷ്യത്തോടെയാണ് അരുണ്‍ ഡിസൈന്‍ ചെയ്ത ആനക്കുട്ടിയെ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യു.ഐ.ഡി.എ.ഐ) തെരഞ്ഞെടുത്തത്. ഉദയ് എന്നാണ് ആനക്കുട്ടിക്ക് പേരിട്ടത്.
തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ ചെയർമാൻ നീലകണ്ഠ് മിശ്ര ഔദ്യോഗിക ചിഹ്നം അനാവരണം ചെയ്തു. ആധാർ വിവരങ്ങൾ പുതുക്കൽ, പ്രാമാണീകരണം, ഓഫ്‌ലൈൻ വെരിഫിക്കേഷൻ, തെരഞ്ഞെടുത്ത വിവരങ്ങൾ പങ്കിടൽ, പുതിയ സാങ്കേതികവിദ്യ സ്വീകരിക്കൽ, ഉത്തരവാദിത്തമുള്ള ഉപയോഗം തുടങ്ങി ആധാറിന്റെ വിവിധ സേവനങ്ങളെക്കുറിച്ച ആശയവിനിമയം നടത്തുന്നത് ഇനി ഉദയ് ആയിരിക്കും.
മത്സരത്തില്‍ 875 എൻട്രികളാണ് ലഭിച്ചത്. പുണെ സ്വദേശി ഇദ്രിസ് ദാവൈവാല രണ്ടാം സ്ഥാനവും യു.പി സ്വദേശി കൃഷ്ണ ശർമ മൂന്നാം സ്ഥാനവും നേടി. ഔദ്യോഗിക ചിഹ്നത്തിന് പേര് നൽകാനുള്ള മത്സരത്തിൽ ഭോപ്പാലിൽനിന്നുള്ള റിയ ജെയിനായിരുന്നു ഒന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

