ആധാർ എൻറോൾമെൻറ്; െഎറിസ് സ്കാനിങ് ഒഴിവാക്കി
text_fieldsതൃശൂർ: ആധാർ എൻറോൾമെൻറിന് ഓപറേറ്ററുടെ ഐറിസ് സ്കാൻ ചെയ്യണമെന്ന് മേയ് 15മുതൽ ഏർപ്പെടുത്തിയ നിബന്ധന ഒഴിവാക്കി. വ്യവസ്ഥ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 16മുതൽ അസോസിയേഷൻ ഓഫ് ഐ.ടി എംപ്ലോയീസ് യൂനിയൻ 72മണിക്കൂർ എൻറോൾമെൻറ് നിർത്തിവെച്ച് സൂചനാ സമരം നടത്തിയിരുന്നു. ഇതേത്തുടർന്നാണ് സർക്കാർ നിബന്ധന പിൻവലിച്ചത്. നിരവധി പ്രാവശ്യം ഓപറേറ്ററുടെ കണ്ണിലേക്ക് ഉയർന്ന ശക്തിയുള്ള വെളിച്ചം അടിക്കുന്നതിനാൽ ആരോഗ്യകരമായ ബുദ്ധിമുട്ടുണ്ടായതോടെയാണ് അക്ഷയ കേന്ദ്രങ്ങൾ ഇതിനെതിരെ രംഗത്തുവന്നത്. എല്ലാ സംസ്ഥാനങ്ങളിലേയും കേന്ദ്രങ്ങൾ പ്രതിഷേധവുമായി മുന്നോട്ടുവന്നതോടെ നിബന്ധന പിൻവലിക്കുകയായിരുന്നുവെന്ന് യൂനിയൻ സംസ്ഥാന ജന.സെക്രട്ടറി എ.ഡി.ജയൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
