Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബന്ധുനിയമന വിവാദം:...

ബന്ധുനിയമന വിവാദം: എ.എ. റഹീമിന്‍റെ സഹോദരിക്ക്​ സ്​കോൾ കേരളയിൽ തുടർച്ചയായി 10 വർഷം സർവീസില്ല

text_fields
bookmark_border
AA Rahim scole kerala
cancel

തിരുവനന്തപുരം: സ്​കോൾ കേരള നിയമന വിവാദത്തിൽ സർക്കാറിന്‍റെയും സി.പി.എമ്മിന്‍റെയും വാദങ്ങൾ തെറ്റെന്ന്​ തെളിയുന്നു. ഡി.വൈ.എഫ്​.ഐ സംസ്​ഥാന സെക്രട്ടറി എ.എ. റഹീമിന്‍റെ സഹോദരി ഷീജ ഉൾ​െപടെയുള്ളവർക്ക്​ തുടർച്ചയായി 10 വർഷം സർവീസില്ല.

ബന്ധുനിയമനം വിവാദമായ വേളയിൽ 10 വർഷം തുടർച്ചയായി ജോലി ചെയ്​തവരെയും മറ്റ്​ ജോലികൾക്ക്​ പോകാൻ സാധിക്കാത്തവരെയുമാണ്​ സ്​ഥിരപ്പെടുത്തിയതെന്നായിരുന്നു ഡി.വൈ.എഫ്​.ഐ സംസ്​ഥാന സെക്രട്ടറി റഹീം ന്യായീകരിച്ചത്​.

ഷീജ ഉൾപ്പെടെ ഒരാൾ പോലും സ്​കോൾ കേരളയിൽ തുടർച്ചയായി 10 വർഷം ജോലി ചെയ്​തിട്ടില്ല. നിയമിക്കപ്പെട്ട ആർക്കും 10 വർഷം തുടർച്ചയായി സർവീസില്ല. 2008ൽ ജോലിയിൽ പ്രവേശിച്ചവരെ 2013ൽ യു.ഡി.എഫ്​ സർക്കാർ പിരിച്ചുവിട്ടിരുന്നു. ഇവർ 2014ലാണ്​ വീണ്ടും ജോലിക്ക്​ കയറിയത്​.

ഷീജയേക്കാൾ എട്ടുവർഷം സീനിയോറിറ്റിയുള്ളവർ പോലും നിയമനപ്പട്ടികയിൽ ഇടംനേടിയില്ല. സീനിയേറിറ്റിയുള്ളവരെ മറികടന്നാണ്​ പാർട്ടി ബന്ധമുള്ളവരെ നിയമിക്കുന്നത്​​. 2000, 2001 വർഷങ്ങളിൽ നിയമിതരായവരെ തഴഞ്ഞാണ്​ 2008ൽ ജോലിക്ക്​ കയറിയവരെ നിയമിക്കുന്നത്​.

കൂട്ടസ്​ഥിരപ്പെടുത്തലിനെയും ബന്ധുനിയമനങ്ങളെയും ന്യായീകരിച്ച്​ മന്ത്രി ഇ.പി ജയരാജനും രംഗത്തെത്തിയിരുന്നു. സ്​ഥിരപ്പെടുത്തൽ നടപടി ജീവകാരുണ്യപ്രവർത്തനമെന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SCOLE KeralaAA RAHIMillegal appointment
News Summary - AA Rahim's sister dont have 10 year continous service in scole kerala
Next Story