പാലക്കാട് ഡി.വൈ.എഫ്.ഐയിലെ തരംതാഴ്ത്തലിൽ അസ്വാഭാവികതയില്ല -എ.എ റഹീം
text_fieldsതിരുവനന്തപുരം: പാലക്കാട് നിന്നുള്ള ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റി അംഗം ജിനേഷിനെ തരംതാഴ്ത്തിയതിൽ അസ്വഭാവിക തയില്ലെന്ന് സംസ്ഥാന സെക്രട്ടറി എ.എ റഹീം. ജിനേഷിന് ഹാജർ കുറവായതിനാലാണ് ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ് ത്തിയത്. നടപടിക്ക് പി.കെ ശശി എം.എൽ.എക്കെതിരായ പരാതിയുമായി ബന്ധമില്ല. ഇതുമായി ബന്ധപ്പെട്ട് പരാതി കിട്ടിയാൽ പരിശോധിക്കും.
അതേസമയം, തരംതാഴ്ത്തിയതുമായി ബന്ധപ്പെട്ട് ജിനേഷ് സി.പി.എം പാലക്കാട് ജില്ലാ സെക്രട്ടറിക്ക് കത്ത് നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. തരംതാഴ്ത്തിയത് അപമാനിക്കുന്നതിന് തുല്യമാണെന്നാണ് ജിനേഷിൻെറ നിലപാട്. എന്നാൽ, ജിനേഷിൻെറ കത്തിൻെറ കാര്യം സി.പി.എം സ്ഥിരീകരിച്ചിട്ടില്ല.
പി.കെ ശശി എം.എൽ.എക്കെതിരെ പരാതി നൽകിയ യുവതിക്ക് പിന്തുണ നൽകിയ നേതാവായിരുന്നു ജിനേഷ്. യുവതിക്ക് പിന്തുണ നൽകിയതിന് പാർട്ടി ജിനേഷിനെതിരെ പ്രതികാര നടപടി സ്വീകരിക്കുകയായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
