Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right"എന്നെയും മെറ്റയെയും...

"എന്നെയും മെറ്റയെയും തെറ്റിദ്ധരിക്കരുതേ!": മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പരിഹസിച്ച് എ.എ. റഹീം

text_fields
bookmark_border
എന്നെയും മെറ്റയെയും തെറ്റിദ്ധരിക്കരുതേ!: മുഖ്യമന്ത്രിയുടെ വിശദീകരണത്തെ പരിഹസിച്ച് എ.എ. റഹീം
cancel

തിരുവനന്തപുരം: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് വാർത്തകളും പോസ്റ്റുകളും നീക്കം ചെയ്യുന്ന വിഷയത്തിൽ മുഖ്യമന്ത്രി നടത്തിയ വിശദീകരണത്തിനെതിരെ രൂക്ഷമായ പരിഹാസവുമായി സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗവും രാജ്യസഭാ എം.പിയുമായ എ.എ. റഹീം. ഫേസ്ബുക്കിലും ഇൻസ്റ്റഗ്രാമിലും തന്റെ വാർത്തകൾ വരാതിരിക്കാൻ മെറ്റയിൽ ഇടപെടൽ നടത്തുന്നുവെന്ന ആരോപണങ്ങൾക്ക് മുഖ്യമന്ത്രി നൽകിയ മറുപടിയാണ് ട്രോളിന് ആധാരം.

"എന്റെ പൊന്നു മക്കളെ, എന്നെയും മെറ്റയെയും തെറ്റിദ്ധരിക്കരുതേ!!!" എന്ന പരിഹാസ ക്യാപ്ഷനോടെയാണ് എ.എ. റഹീം തൻറെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ കുറിപ്പ് പങ്കുവെച്ചത്. വാർത്താസമ്മേളനത്തിൽ നിരനിരയായി വെച്ചിരിക്കുന്ന ചാനൽ മൈക്കുകൾക്ക് മുന്നിലിരുന്ന് സംസാരിക്കുന്ന നടൻ ജഗതി ശ്രീകുമാറിന്റെ പ്രശസ്തമായ സിനിമ രംഗത്തിലെ ചിത്രവും പോസ്റ്റിനൊപ്പം ഉൾപ്പെടുത്തിയിട്ടുണ്ട്.

തനിക്കെതിരെയുള്ള വാർത്തകൾ മാത്രമല്ല, തന്നെ അഭിനന്ദിച്ചുകൊണ്ടുള്ള റിപ്പോർട്ടുകളും കേന്ദ്ര-സംസ്ഥാന നേതാക്കളുടെ പോസ്റ്റുകളും വരെ മെറ്റ നീക്കം ചെയ്തിട്ടുണ്ടെന്നാണ് മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വിശദീകരിച്ചത്. പത്ത് പോസ്റ്റുകൾ നീക്കം ചെയ്യിച്ച് മാധ്യമങ്ങളുടെ വായടപ്പിക്കാൻ നോക്കുന്ന മൂഢനല്ല താനെന്നും, മെറ്റയുടെ സ്വന്തം നയങ്ങളിലെ മാറ്റമാകാം ഇതിന് കാരണമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:trollchief minister keralaAA RAHIMSocial MediaVD Satheesan
News Summary - A Rahim Mocks Chief Minister's Explanation on Meta Post Deletions
Next Story