Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right'ലീഗ്​ ഭീകരത';...

'ലീഗ്​ ഭീകരത'; സംസ്ഥാനത്ത്​ ഡി.വൈ.എഫ്.ഐയുടെ മൂന്ന്​ദിന പ്രതിഷേധ പരിപാടി

text_fields
bookmark_border
ലീഗ്​ ഭീകരത; സംസ്ഥാനത്ത്​ ഡി.വൈ.എഫ്.ഐയുടെ മൂന്ന്​ദിന പ്രതിഷേധ പരിപാടി
cancel

കാസർകോട്​: കാഞ്ഞങ്ങാട്​ എൽ.ഡി.എഫ്​ പ്രവർത്തകൻ അബ്ദുറഹ്​മാൻ ഔഫ് കൊല്ലപ്പെട്ട സംഭവത്തിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധപരിപാടികൾ സംഘടിപ്പിക്കുമെന്ന്​ ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി എ.എ റഹീം.

''കേരളത്തെ ചോരയിൽ മുക്കാനാണ് വലതു പക്ഷ പദ്ധതി. തുടർച്ചയായി ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊലപ്പെടുത്തുകയാണ്.ആസൂത്രിതമായാണ് ഈ കൊലപാതകങ്ങൾ എല്ലാം നടത്തിയിരിക്കുന്നത്. കോൺഗ്രസും, ബിജെപിയും, ലീഗും ഡി.വൈ.എഫ്.ഐ പ്രവർത്തകരെ കൊന്ന് തള്ളുന്നു. ലീഗ് ഭീകരതയ്‌ക്കെതിരെ സംസ്ഥാന വ്യാപകമായി ശക്തമായ പ്രതിഷേധം ഉയരണം.മൂന്ന് ദിനങ്ങൾ നീണ്ടു നിൽക്കുന്ന പ്രതിഷേധ പരിപാടികൾക്ക് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്യുന്നു. 26ന് സംസ്ഥാനത്തെ എല്ലാ മേഖലാ കേന്ദ്രങ്ങളിലും പ്രതിഷേധ പൊതുയോഗങ്ങൾ നടത്തണം''- എ.എ റഹീം ഫേസ്​ബുക്കിൽ കുറിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:dyfiAA rahim
News Summary - AA rahim facebook post
Next Story