Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right‘ഈ ടീം നമ്മുടെ നാടിന്...

‘ഈ ടീം നമ്മുടെ നാടിന് ചേർന്നതല്ല, ഇവർ കേരളത്തിന്റെ നന്മകളെ തകർക്കും’ -കോൺഗ്രസ് നേതാക്കൾക്കെതി​രെ എ.എ. റഹീം

text_fields
bookmark_border
‘ഈ ടീം നമ്മുടെ നാടിന് ചേർന്നതല്ല, ഇവർ കേരളത്തിന്റെ നന്മകളെ തകർക്കും’ -കോൺഗ്രസ് നേതാക്കൾക്കെതി​രെ എ.എ. റഹീം
cancel
camera_alt

കോൺഗ്രസിലെ ക്രൈം സിൻഡിക്കേറ്റ് എന്ന തലകെകട്ടിൽ ഫേസ്ബുക്കിൽ എഴുതിയ കുറിപ്പിനൊപ്പം എ.എ. റഹീം പങ്കുവെച്ച ചിത്രം (ഇടത്ത്), എ.എ. റഹീം (വലത്ത്)

തിരുവനന്തപുരം: ലൈംഗികപീഡനക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എ അറസ്റ്റിലായതിന് പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്.ഐ അഖിലേന്ത്യപ്രസിഡന്റ് എ.എ. റഹീം. എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളും പരസ്പരം പകർത്തിയാണ് കോൺഗ്രസ്സിലെ ക്രൈം സിന്റിക്കേറ്റ് സംഘം കുറേ നാളായി ‘വികസിച്ചു’വന്നതെന്ന് റഹീം ആരോപിച്ചു.

‘കൂട്ടത്തിൽ ഒരു ഇര പിടിയൻ ‘പെട്ടു പോയാൽ’ചങ്കു കൊടുത്തു കൂടെ നിൽക്കും. ബിസിനസ് സുഹൃത്തുക്കളിൽ നിന്നു കോടികൾ സ്വരൂപിച്ചു ‘ഇരു ചെവി അറിയാതെ’ സെറ്റിൽ ചെയ്യും. എല്ലാം കോടികളുടെ കളിയാണ് എന്നേയുള്ളൂ. ഇതിലൊന്നും വീഴാത്ത ഏതെങ്കിലും പെണ്ണ് പിന്നെയും നീതിതേടി ഇറങ്ങിയാൽ, ഒരു പോലീസിനും കൊടുക്കാതെ കൂടെയുള്ള ക്രിമിനലിനെ കാത്ത് സൂക്ഷിക്കും.

‘ഹു കെയേഴ്സ്’ എന്നത് ഇവരുടെ കോമൺ ടാഗ് ലൈൻ ആണ്. കയ്യിലുള്ള കള്ളപണവും, ഒന്നു രണ്ട് കോളിൽ മൊബൈലൈസ് ചെയ്യാമെന്ന് ഉറപ്പുള്ള കോടികളും, പവറും, പണം കൊടുത്തു മാനേജ് ചെയ്യുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളും കൊണ്ട് എന്തിനെയും മാനിപ്പുലേറ്റ് ചെയ്യാമെന്ന അഹങ്കാരമാണ് ഈ സംഘത്തെ നയിക്കുന്നത്.

കോൺഗ്രസ്സിന്റെ മുൻനിര നേതാക്കൾക്ക് പോലും ഈ സംഘത്തോട് ഏറ്റുമുട്ടാൻ പേടിയാണ്. ‘എതിർത്താൽ, സോഷ്യൽ മീഡിയ ഉപയോഗിച്ച് തങ്ങളെ തീർത്തു കളയും’എന്ന് കരുതുന്നവരാണ് സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ഒരു കൂട്ടം നേതാക്കൾ. ‘ഇവരെ പിണക്കാതെ പോകുന്നതാണ് നല്ലത്’എന്ന് ഈ വിഭാഗം ചിന്തിക്കുന്നു.

കോൺഗ്രസ്സിനുള്ളിൽ വളരെ ശക്തരായ മറ്റു ചില നേതാക്കൾ ഉണ്ട്! .അവരെ നയിക്കുന്ന വികാരം മറ്റൊരു തരം പേടിയാണ്. അവരുടെ കള്ളപ്പണം മുതൽ, സകല കൊള്ളരുതായ്മകളും ക്രൈം സിന്റിക്കേറ്റിന് അറിയാം. അതൊക്കെ എടുത്തു പുറത്തിട്ടു അലക്കും എന്ന ഭയമാണ് അവർക്ക്. അപ്പോൾ ‘ഈ പൊളിറ്റിക്കൽ സെലിബ്രേറ്റികളെ കൂടെ കൂട്ടുന്നതാണ് നല്ലത്’ എന്നവർക്കും തോന്നി. ചുരുക്കത്തിൽ ഈ ‘ഹു കെയേഴ്സ് ടീം’ ആണ് കേരളത്തിലെ കോൺഗ്രസ്സ് തീരുമാനങ്ങളെ കുറേ നാളായി നിയന്ത്രിക്കുന്നത്.

ദുരന്തങ്ങളിൽപെട്ട മനുഷ്യരോട് പോലും കരുണയോ, ആത്മാർത്ഥതയോ ഇവർക്ക് ഇല്ല. രാഷ്ട്രീയ ധാർമികത തീരെ ഇല്ലാത്ത ഈ ടീം നമ്മുടെ നാടിന് ചേർന്നതല്ല. ഇവർ കേരളത്തിന്റെ നന്മകളെ തകർക്കും. ഒരു കാര്യം ഉറപ്പ്, ഇവർ പൂർണമായും എക്സ്പോസ് ചെയ്യപ്പെടും. കാരണം കോൺഗ്രസ്സിനെ മാനിപുലേറ്റ് ചെയ്‌യുന്നതു പോലെ മലയാളികളെ വിഡ്ഢികൾ ആക്കാൻ പറ്റില്ല. മലയാളികൾ, പൊരി വെയിലത്ത്‌ നിർത്തി ഇവരോടും, ഇവരുടെ പൊളിറ്റിക്കൽ ഹൈ കമാൻഡിനോടും കണക്കു ചോദിക്കുന്ന കാലം വിദൂരമല്ല’ -റഹീം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കോൺഗ്രസ്സിലെ ക്രൈം സിന്റിക്കേറ്റ്, അഥവാ പൊളിറ്റിക്കൽ സെലിബ്രെറ്റികൾ.

(ഒറ്റ പാരഗ്രാഫിൽ തീരില്ല, നീണ്ടു പോയിട്ടുണ്ട്.ക്ഷമിക്കുമല്ലോ)

പരസ്പരം കണ്ടും, എല്ലാത്തരം ക്രിമിനൽ പ്രവർത്തനങ്ങളും പരസ്പരം പകർത്തിയുമാണ് ഈ സംഘം കുറേ നാളായി ‘വികസിച്ചു’വന്നത്.

“അവൻ ചെയ്യുന്നത് കണ്ടില്ലേ, അതിനൊന്നും ഒരു കുഴപ്പവുമില്ല, അതൊക്കെ അവരവരുടെ മിടുക്ക് ആണ്.”

“കൂടെയുള്ളൊരാൾ കള്ളപ്പണം ഉണ്ടാക്കുന്നുണ്ടല്ലോ, അപ്പോൾ എനിക്കുമാകാം,”

”കൂടെയുള്ളവൻ ഇര പിടിക്കുന്നുണ്ടല്ലോ? അതൊക്കെ നോർമൽ അല്ലേ”,

നോക്കൂ, മൂന്നാമത്തെ കേസിൽ ഒരു പുതിയ രീതി കൂടി അയാൾ നടപ്പിലാക്കുന്നുണ്ട്. ഇരപിടി മാത്രമല്ല, ഇരയിൽ നിന്നും പണാപഹരണവും ഉണ്ട്.

ഈ പ്രത്യേക തരം ഇരപിടിയൻ രീതി ക്രൈം സിന്റിക്കേറ്റിലെ വേറൊരാളിൽ നിന്ന് പകർത്തിയതാണെങ്കിലോ? ‘Wait and see’.

കൂട്ട് കച്ചവടം നടത്തും, പരസ്പരം ലക്ഷങ്ങൾ സഹായിക്കും, പൊളിറ്റിക്സിലെ സെലിബ്രെറ്റിയാകാനുള്ള മാർക്കറ്റിങ് സ്ട്രാറ്റജികൾ പരസ്പരം പറഞ്ഞു നൽകും.. ഒന്നും ഒറ്റയ്ക്കല്ല, എല്ലാം ഒരുമിച്ചാണ്.

കൂട്ടത്തിൽ ഒരു ഇര പിടിയൻ ‘പെട്ടു പോയാൽ’ചങ്കു കൊടുത്തു കൂടെ നിൽക്കും. ബിസിനസ് സുഹൃത്തുക്കളിൽ നിന്നു കോടികൾ സ്വരൂപിച്ചു ‘ഇരു ചെവി അറിയാതെ’ സെറ്റിൽ ചെയ്യും. എല്ലാം കോടികളുടെ കളിയാണ് എന്നേയുള്ളൂ.. ഇതിലൊന്നും വീഴാത്ത ഏതെങ്കിലും പെണ്ണ് പിന്നെയും നീതിതേടി ഇറങ്ങിയാൽ, ഒരു പോലീസിനും കൊടുക്കാതെ കൂടെയുള്ള ക്രിമിനലിനെ കാത്ത് സൂക്ഷിക്കും..

പ്രൊമോഷൻ തന്ത്രങ്ങൾ, മുതൽ ‘വലയിൽ വീണ ഇരയേ’കുറിച്ചുവരെ പരസ്പരം മനസ്സ് തുറക്കും ഈ ചങ്കുകൾ.. എതിർക്കുന്നത്, സ്വന്തം പാർട്ടിയിൽ ഉള്ളവനായാലും, എതിർ പാർട്ടിയിൽ ഉള്ളവർ ആയാലും ‘തീർത്തു കളയാൻ’ ഒരുമിച്ച് ഇറങ്ങും, സോഷ്യൽ മീഡിയ സന്നാഹങ്ങളെ ഒരുമിച്ചു നിന്ന് ഉപയോഗിക്കും!!. ഒന്നിലും ഒരു എത്തിക്സും ഉണ്ടാകില്ല. സംഘടനയ്ക്കുള്ളിലെ തെരഞ്ഞെടുപ്പ് ആയാലും, പൊതു തെരഞ്ഞെടുപ്പ് ആയാലും ഒരു ധാർമികതയുമില്ലാതെ ഇവർ കരുക്കൾ നീക്കും.

‘who cares’ എന്നത് ഇവരുടെ കോമൺ ടാഗ് ലൈൻ ആണ്. കയ്യിലുള്ള കള്ളപണവും, ഒന്നു രണ്ട് കോളിൽ മൊബൈലൈസ് ചെയ്യാമെന്ന് ഉറപ്പുള്ള കോടികളും, പവറും, പണം കൊടുത്തു മാനേജ് ചെയ്യുന്ന സോഷ്യൽ മീഡിയ ഹാൻഡിലുകളും കൊണ്ട് എന്തിനെയും മാനിപ്പുലേറ്റ് ചെയ്യാമെന്ന അഹങ്കാരമാണ് ഈ സംഘത്തെ നയിക്കുന്നത്.

കോൺഗ്രസ്സിന്റെ മുൻനിര നേതാക്കൾക്ക് പോലും ഈ സംഘത്തോട് ഏറ്റുമുട്ടാൻ പേടിയാണ്. ‘എതിർത്താൽ, സോഷ്യൽ മീഡിയ ഉപയോഗിച്ച് തങ്ങളെ തീർത്തു കളയും’എന്ന് കരുതുന്നവരാണ് ശ്രീ സണ്ണി ജോസഫ് ഉൾപ്പെടെയുള്ള ഒരു കൂട്ടം നേതാക്കൾ. ‘ഇവരെ പിണക്കാതെ പോകുന്നതാണ് നല്ലത്’എന്ന് ഈ വിഭാഗം ചിന്തിക്കുന്നു.

കോൺഗ്രസ്സിനുള്ളിൽ വളരെ ശക്തരായ മറ്റു ചില നേതാക്കൾ ഉണ്ട്! .അവരെ നയിക്കുന്ന വികാരം മറ്റൊരു തരം പേടിയാണ്. അവരുടെ കള്ളപ്പണം മുതൽ, സകല കൊള്ളരുതായ്മകളും ക്രൈം സിന്റിക്കേറ്റിന് അറിയാം. അതൊക്കെ എടുത്തു പുറത്തിട്ടു അലക്കും എന്ന ഭയമാണ് അവർക്ക്. അപ്പോൾ ‘ഈ പൊളിറ്റിക്കൽ സെലിബ്രേറ്റികളെ കൂടെ കൂട്ടുന്നതാണ് നല്ലത്’ എന്നവർക്കും തോന്നി. ചുരുക്കത്തിൽ ഈ ‘who cares ടീം’ആണ് കേരളത്തിലെ കോൺഗ്രസ്സ് തീരുമാനങ്ങളെ കുറേ നാളായി നിയന്ത്രിക്കുന്നത്.

ഇവർക്ക് അധികാരവും, പ്രശസ്തിയും ഇര പിടുത്തത്തിനും കള്ളപണത്തിനും വേണ്ടിയുള്ള മറ മാത്രമാണ്. യൂത്ത് കോൺഗ്രസ്സ് ഓഫീസ് പണിയാൻ പിരിച്ചത് മുതൽ, വയനാട് ദുരന്തത്തിലെ പാവപ്പെട്ടവർക്കായി പിരിച്ചത് വരെ സകലതും കൊള്ളയടിക്കാൻ ഒരു മനസാക്ഷിക്കുത്തും ഇവർക്കില്ല. ദുരന്തങ്ങളിൽപെട്ട മനുഷ്യരോട് പോലും കരുണയോ, ആത്മാർത്ഥതയോ ഇവർക്ക് ഇല്ല. രാഷ്ട്രീയ ധാർമികത തീരെ ഇല്ലാത്ത ഈ ടീം നമ്മുടെ നാടിന് ചേർന്നതല്ല. ഇവർ കേരളത്തിന്റെ നന്മകളെ തകർക്കും.

ഒരു കാര്യം ഉറപ്പ്, ഇവർ പൂർണമായും എക്സ്പോസ് ചെയ്യപ്പെടും. കാരണം കോൺഗ്രസ്സിനെ മാനിപുലേറ്റ് ചെയ്‌യുന്നതു പോലെ മലയാളികളെ വിഡ്ഢികൾ ആക്കാൻ പറ്റില്ല.

മലയാളികൾ, പൊരി വെയിലത്ത്‌ നിർത്തി ഇവരോടും, ഇവരുടെ പൊളിറ്റിക്കൽ ഹൈ കമാൻഡിനോടും കണക്കു ചോദിക്കുന്ന കാലം വിദൂരമല്ല

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Shafi ParambilAA RAHIMRahul Mamkootathil
News Summary - aa rahim against rahul mamkootathil and shafi parambil
Next Story