Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഇബ്രാഹിം കുഞ്ഞി​േൻറത്​...

ഇബ്രാഹിം കുഞ്ഞി​േൻറത്​ കേരളം കാത്തിരുന്ന അറസ്​റ്റ്​ -എ.എ. റഹീം

text_fields
bookmark_border
ഇബ്രാഹിം കുഞ്ഞി​േൻറത്​ കേരളം കാത്തിരുന്ന അറസ്​റ്റ്​ -എ.എ. റഹീം
cancel

തിരുവനന്തപുരം: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിൽ മുൻ മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിനെ വിജിലൻസ് അറസ്റ്റ് ചെയ്തതിന്​ പിന്നാലെ പ്രതികരണവുമായി ഡി.വൈ.എഫ്​.ഐ സംസ്ഥാന സെക്രട്ടറി ​എ.എ റഹീം. ഇബ്രാഹിംകുഞ്ഞി​േൻറത്​ കേരളം കാത്തിരുന്ന അറസ്​റ്റാണെന്ന്​ റഹീം പ്രതികരിച്ചു. ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി രാമചന്ദ്രൻ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണമെന്നും എ.എ റഹീം പരിഹസിച്ചു.

എ.എ റഹീം പങ്കുവെച്ച ഫേസ്​ബുക്​​ പോസ്​റ്റ്​:

കേരളം കാത്തിരുന്ന അറസ്റ്റ്.ചരിത്രത്തിലെ ഏറ്റവും വലിയ കൊള്ളയാണ് പാലാരിവട്ടം പാലം കുംഭകോണം. അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന മുല്ലപ്പള്ളി വീകെ ഇബ്രാഹിം കുഞ്ഞിനെ പ്രചാരണ പരിപാടികളിലെ ബ്രാൻഡ് അംബാസിഡർ ആക്കണം.

പാലം പൊളിക്കാനും, പുതിയത് പണിയാനും ആവശ്യമായ തുക ഈ കൊള്ള സംഘത്തിൽ നിന്നും ഈടാക്കണം.പാലം പൊളിഞ്ഞ വേഗതയിൽ നിയമ നടപടികളും പൂർത്തിയാക്കണം.

സാധാരണ അഴിമതി കേസുകളിൽ അന്വഷണവും വിചാരണയും അനന്തകാലം നീണ്ടുപോകുന്ന പതിവ് മാറണം.പാലാരിവട്ടം കേസിൽ വളരെ വേഗതയിൽ അന്വഷണം പുരോഗമിക്കുന്നത് സ്വാഗതർഹമാണ്.

പാലാരിവട്ടം പാലം പകൽ കൊള്ളയാണ്. പ്രതികൾക്ക് വേഗതയിൽ പരമാവധി ശിക്ഷ ലഭിക്കണം. അതിന് പ്രത്യേക കോടതിയിൽ വേഗതയിൽ വിചാരണ നടപടികൾ പൂർത്തിയാക്കാൻ സർക്കാർ നിയമ സാധ്യത തേടണം.

Show Full Article
TAGS:aa rahim Ebrahim Kunju Palarivattam bridge 
News Summary - aa rahim about VK Ebrahim Kunju arrest
Next Story