Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വെഞ്ഞാറമൂട് ഇരട്ടക്കൊല: അടൂർ പ്രകാശ് എം.പിക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് ഡി.വൈ.എഫ്.ഐ

text_fields
bookmark_border
കൊലപാതകത്തിന് നേതൃത്വം നല്‍കിയതും കൃത്യം ചെയ്യിച്ചതും എ.എ റഹീം ആണെന്ന് അടൂര്‍ പ്രകാശ്
വെഞ്ഞാറമൂട് ഇരട്ടക്കൊല: അടൂർ പ്രകാശ് എം.പിക്ക് പങ്കുണ്ടെന്ന് ആവർത്തിച്ച് ഡി.വൈ.എഫ്.ഐ
cancel

തിരുവനന്തപുരം: വെഞ്ഞാറമൂട് കൊലപാതകത്തിന് മുമ്പ് മരുതുംമൂട്ടിൽ വച്ച് കേസിലെ പ്രധാന പ്രതിയായ ഷജിത്തുമായി അടൂർ പ്രകാശ് സംസാരിച്ചെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹീം ആരോപിച്ചു. പ്രതികളെ സംരക്ഷിക്കാനുള്ള നടപടികളും അവർക്കുവേണ്ട സഹായവും അടൂർ പ്രകാശ് എം.പിയുടെ നേതൃത്വത്തിൽ നൽകുന്നെന്നും ഡി.വൈ.എഫ്.ഐ പറയുന്നു.

പ്രതിയായ ഷജിത്തിനെ അടൂര്‍ പ്രകാശ് കണ്ടത് എന്തിനെന്ന് വ്യക്തമാക്കണം. സാമൂഹ്യമാധ്യമങ്ങൾ വഴിയും അല്ലാതെയും മിഥിലാജിനെ അവഹേളിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് വ്യാപകമായ പ്രചരണം നടത്തുന്നുണ്ട്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഡി.വൈ.എഫ്.ഐ പറഞ്ഞു.

എന്നാൽ കൊലപാതകത്തിന് നേതൃത്വം നല്‍കിയതും കൃത്യം ചെയ്യിച്ചതും നാട്ടുകാരനായ എ.എ റഹീം ആണെന്ന് അടൂര്‍ പ്രകാശും ആരോപിച്ചു. കേസ് സി.ബി.ഐ അന്വേഷിച്ചാല്‍ റഹീം ഒന്നാം പ്രതിയാകുമെന്നും അടൂര്‍ പ്രകാശ് എം.പി മറുപടി നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story