Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മൂവാറ്റുപുഴയിൽ കുടുംബ വഴക്കിനിടെ വെടിവെപ്പ്; യുവാവിന് ഗുരുതര പരിക്ക്

text_fields
bookmark_border
വെടിവെച്ചത് മാതൃസഹോദരി പുത്രൻ
മൂവാറ്റുപുഴയിൽ കുടുംബ വഴക്കിനിടെ വെടിവെപ്പ്; യുവാവിന് ഗുരുതര പരിക്ക്
cancel

മൂവാറ്റുപുഴ : കുടുംബ വഴക്കിനെ തുടർന്ന് മാതൃസഹോദരി പുത്രന്റെ വെടിയേറ്റ് യുവാവിന് ഗുരുതരമായി പരിക്കേറ്റു. വ്യാഴാഴ്ച രാത്രി 12മണിയോടെ നഗരത്തിലെ കടാതിയിലാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. കടാതി മംഗലത്ത് നവീന് (30 )നേരെയാണ് അയല്‍വാസിയും ബന്ധുവുമായ കടാതി മംഗലത്ത് ജുഗന്‍ കിഷോര്‍(50) ആണ് വെടിയുതിർത്തത്.

നെഞ്ചിന് വെടിയേറ്റ നവീന്റെ നില ഗുരുതരമായി തുടരുകയാണ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നവീനെ ഉടൻ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കും.

സംഭവത്തിനുശേഷം ജുഗന്‍ കിഷോർ തന്നെ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് ഇയാളെ കസ്റ്റഡിയിൽ എടുത്തു. നവീന്റെ മാതൃ സഹോദരി പുത്രനായ ജുഗൽ കിഷോർ ദുബായിൽ ബിസിനസുകാരനാണ്. വർഷങ്ങളായുള്ള കുടുംബവഴക്കാണ് സംഭവത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A youth was shot in a house in Muvattupuzha following a family quarrel
Next Story