Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; മലപ്പുറത്ത് ഓട്ടോ ഡ്രൈവർ അറസ്റ്റിൽ
cancel

നിലമ്പൂർ: യാത്രക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ഓട്ടോ ഡ്രൈവറെ വഴിക്കടവ് പൊലീസ് അറസ്റ്റ് ചെയ്തു. വഴിക്കടവ് മരുത അയ്യപ്പൻപൊട്ടിയിലെ തോരപ്പ ജലീഷ് ബാബുവിനെയാണ് (41) വഴിക്കടവ് പൊലീസ് ഇൻസ്പെക്ടർ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. മരുത മേഖലയിലെ ഓട്ടോ ഡ്രൈവറായ ജലീഷിനെ കോടതിയിൽ ഹാജറാക്കി റിമാൻഡ്​ ചെയ്തു.

വ്യാഴാഴ്ച രാത്രി 7.30ഓടെയാണ് സംഭവം. കമ്പളകല്ലിൽനിന്ന്​ യുവതിയുടെ വീട്ടിലേക്കുള്ള യാത്രക്കിടെ ഓട്ടോ വഴിതിരിച്ചുവിട്ട് മാമാങ്കര ഇരുൾകുന്നിലെ വിജനമായ സ്ഥലത്തെ കാട്ടിൽ കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ജില്ല പൊലീസ് മേധാവിയുടെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്​കരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ ഒ.കെ. വേണു, കെ.ജി. ജോസ്, പൊലീസ്​ ഓഫിസർമാരായ റിയാസ് ചീനി, സനൂഷ്, ഷീബ, എം.പി. സുനിത, പി.ഡി. പ്രസാദ്, പി. ജിതിൻ, ജോബിനി ജോസഫ് തുടങ്ങിയവരുമുണ്ടായിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young woman passenger was raped; Auto driver arrested in Malappuram
Next Story