'കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്ന ഭാര്യയെ മുറിക്കുള്ളിലേക്ക് വിളിച്ചു കയറ്റി പെട്രോളൊഴിച്ച് തീകൊളുത്തി'; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
text_fieldsപത്തനാപുരം(കൊല്ലം): ഭാര്യയെ പെട്രോൾ ഒഴിച്ച് തീകൊളുത്തിയ ശേഷം സ്വയം തീകൊളുത്തിയ യുവാവ് ചികിത്സയിലിരിക്കെ മരിച്ചു. ചെമ്പനരുവി ഒരേക്കർ കോളനിയിൽ ശ്രീതങ്കത്തിൽ ഷഫീഖ് (32) ആണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ശരീര മാസകലം പൊള്ളലേറ്റ ഷഫീഖിന്റെ ഭാര്യ ശ്രീതു (27) ചികിത്സയിലാണ്.
കഴിഞ്ഞ ജൂലൈ 31 ന് വൈകിട്ട് നാലു മണിയോടെയായിരുന്നു സംഭവം. കുഞ്ഞിന് മുലയൂട്ടികൊണ്ടിരുന്ന ശ്രീതുവിനെ മുറിക്കുള്ളിലേക്ക് വിളിച്ചു കയറ്റി കൈയിൽ കരുതിയിരുന്ന പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ ശേഷം, ഷഫീഖ് സ്വയം തീകൊളുത്തുകയായിരുന്നു.
തീ ആളി പടർന്നതോടെ ഇരുവരും പ്രാണരക്ഷാർത്ഥം പുറത്തേക്കിറങ്ങിയോടി നാട്ടുകാരുടെ സഹായം തേടുകയായിരുന്നു. കുടുംബ വഴക്കിനെ തുടർന്ന് ശ്രീതു, ഷഫീഖിനെതിരെ അച്ചൻകോവിൽ പൊലീസിൽ പരാതി നൽകിയിരുന്നു. സംഭവം നടക്കുന്നതിനു തലേ ദിവസം ദമ്പതികളെ സ്റ്റേഷനിൽ വിളിച്ചു വരുത്തി പ്രശ്നങ്ങൾ പരിഹരിച്ച് പൊലീസ് വിട്ടയച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

