Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഎട്ടുവയസ്സുകാരിയെ...

എട്ടുവയസ്സുകാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ

text_fields
bookmark_border
ദാ​വൂ​ദ് ഹ​ക്ക്
cancel
camera_alt

ദാ​വൂ​ദ് ഹ​ക്ക്

ശ്രീ​ക​ണ്ഠ​പു​രം: എ​ട്ടു​വ​യ​സ്സുകാ​രി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ കാ​സ​ർ​കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. കു​മ്പ​ള കോ​യി​പ്പാ​ടി ക​ട​പ്പു​റ​ത്തെ ബാ​ത്തി​ഷ് മ​ന്‍സി​ലി​ല്‍ ദാ​വൂ​ദ് ഹ​ക്കീ​നെ​യാ​ണ് (25) ശ്രീ​ക​ണ്ഠ​പു​രം എ​സ്.​എ​ച്ച്.​ഒ ഇ​ൻ​സ്പെ​ക്ട​റു​ടെ ചു​മ​ത​ല വ​ഹി​ക്കു​ന്ന കു​ടി​യാ​ന്‍മ​ല ഇ​ൻ​സ്പെ​ക്ട​ർ മ​ഹേ​ഷ് കെ. ​നാ​യ​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം ശ്രീ​ക​ണ്ഠ​പു​രം എ​സ്.​ഐ കെ. ​ക​ദീ​ജ അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ശ്രീ​ക​ണ്ഠ​പു​രം പൊ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ പെ​ണ്‍കു​ട്ടി​യാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ​ത്. കാ​റി​ല്‍ കാ​സ​ർ​കോ​ട് നി​ന്ന് സു​ഹൃ​ത്തി​നൊ​പ്പം അ​യാ​ളു​ടെ ബ​ന്ധു​വീ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ദാ​വൂ​ദ്. വീ​ട്ടു​കാ​രു​മാ​യി ഏ​റെ അ​ടു​പ്പം സ്ഥാ​പി​ക്കു​ക​യും പെ​ണ്‍കു​ട്ടി​യു​മാ​യി സ്‌​നേ​ഹ​പ്ര​ക​ട​നം ന​ട​ത്തു​ക​യും ചെ​യ്തു. രാ​ത്രി വീ​ട്ടു​കാ​ർ കാ​ണാ​തെ പെ​ണ്‍കു​ട്ടി​യെ സ​മീ​പ​ത്തെ ആ​ളൊ​ഴി​ഞ്ഞ വീ​ട്ടി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. പ്ര​തി മ​യ​ക്കു​മ​രു​ന്ന് ഉ​പ​യോ​ഗി​ച്ച​താ​യും പൊ​ലീ​സ് പ​റ​ഞ്ഞു. എ​റ​ണാ​കു​ളം ക​ലൂ​ര്‍ ബ​സ്സ് സ്റ്റാ​ൻ​ഡി​നു സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ലെ തൊ​ഴി​ലാ​ളി​യാ​ണ് ദാ​വൂ​ദ്. വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്ത ശേ​ഷം പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Minor Girlarrest
News Summary - A young man who molested an eight-year-old girl was arrested
Next Story