Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവെള്ളമെന്ന് കരുതി...

വെള്ളമെന്ന് കരുതി ഫോര്‍മാലിന്‍ മദ്യത്തില്‍ ഒഴിച്ച് കഴിച്ച യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
alcohol tragedy
cancel

കൊച്ചി: ഫോര്‍മാലിന്‍ മദ്യത്തില്‍ ചേര്‍ത്ത് കഴിച്ച യുവാവിന് ദാരുണാന്ത്യം. വെള്ളമാണെന്ന് തെറ്റിദ്ധരിച്ചാണ് മദ്യത്തിൽ ഒഴിച്ചത്. ഒപ്പമുണ്ടായിരുന്ന അറുപതുകാരന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തലയോലപ്പറമ്പ് കൈപ്പെട്ടിയില്‍ ജോസുകുട്ടി (36) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന കാഞ്ഞിരമല വെണ്‍കുളം കുഞ്ഞാണ്(60) ചികിത്സയില്‍ കഴിയുന്നത്.

കോഴിഫാം വൃത്തിയാക്കാന്‍ സൂക്ഷിച്ചിരുന്ന ഫോര്‍മാലിന്‍ ആയിരുന്നു കുപ്പിയില്‍. ഇലഞ്ഞി ആലപുരത്ത് റബ്ബര്‍ മരത്തിന് ഷെയ്ഡ് ഇടുന്ന ജോലിക്ക് എത്തിയപ്പോള്‍ കുപ്പിയില്‍ ഫോര്‍മാലിന്‍ ഇവരുടെ ശ്രദ്ദയില്‍പ്പെട്ടു. തുടര്‍ന്ന് കുപ്പിയിലെ ദ്രാവകം വെള്ളമാണെന്ന് കരുതി മദ്യത്തില്‍ ചേര്‍ത്ത് കഴിക്കുകയായിരുന്നു.

ഫോര്‍മാലിന്‍ ചേര്‍ത്ത മദ്യം കഴിച്ചയുടന്‍ ഛര്‍ദിയുള്‍പ്പെടെയുള്ള ശാരീരിക അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടര്‍ന്ന് ഇരുവരും മോനിപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു. നില ഗുരുതരമായതിനെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റിയെങ്കിലും ജോസുകുട്ടി മരിച്ചു.

Show Full Article
TAGS:Formalinalcohol
News Summary - A young man who drank formalin in alcohol thinking it was water met a tragic end
Next Story