Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു; പ്രതി പിടിയിൽ

text_fields
bookmark_border
subin kattappana
cancel
camera_alt

കൊല്ലപ്പെട്ട സുബിൻ

കട്ടപ്പന (ഇടുക്കി): ഇടുക്കിയിൽ ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ യുവാവിനെ അയൽവാസി വെട്ടിക്കൊന്നു. കക്കാട്ടുകട കളപ്പുരക്കൽ സുബിൻ ഫ്രാൻസിസ് (35) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുവർണഗിരി വെൺമാന്തറ ബാബുവിനെ (58) പൊലീസ് കസ്റ്റഡിയിലെടുത്തു.

വെള്ളിയാഴ്ച വൈകിട്ടോടെ സുവർണഗിരി ഭജനമഠം ഭാഗത്തായിരുന്നു സംഭവം. ഗർഭിണിയായ ഭാര്യയെ കാണാനെത്തിയ സുബിൻ അയൽവാസിയായ ബാബുവുമായി വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ബാബു കോടാലി ഉപയോഗിച്ച് സുബിനെ വെട്ടുകയായിരുന്നു. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

കൊലപാതകം നടത്തിയ ശേഷം വീടിനുള്ളിൽ ഒളിച്ച ബാബുവിനെ പൊലീസ് പിടികൂടി. കീഴ്പ്പെടുത്താൻ ശ്രമിക്കുന്നതിനിടെ പൊലീസിനെയും ബാബു ആക്രമിച്ചു. എസ്.ഐ ഉദയകുമാറിന്‍റെ കൈക്ക് പരിക്കേറ്റു. ലിബിയയാണ് സുബിന്‍റെ ഭാര്യ. മകൾ: എസ്സ.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man who came to meet his pregnant wife was hacked to death by a neighbor
Next Story