Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഡ്രൈവറെ മർദിച്ച് മൊബൈൽ...

ഡ്രൈവറെ മർദിച്ച് മൊബൈൽ ഫോൺ കവർന്ന യുവാവ് അറസ്റ്റിൽ

text_fields
bookmark_border
വി​ഷ്ണു​പ്ര​ദീ​പ്
cancel
camera_alt

വി​ഷ്ണു​പ്ര​ദീ​പ്

ചി​ങ്ങ​വ​നം: സൈ​ഡ് ന​ൽ​കാ​ത്ത​തി​ന്റെ പേ​രി​ൽ സെ​യി​ൽ​സ് വാ​ഹ​ന​ത്തി​ന്‍റെ ഡ്രൈ​വ​റെ ആ​ക്ര​മി​ച്ച് മൊ​ബൈ​ൽ ഫോ​ൺ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. ക​ണി​യാ​മ​ല ക​ണി​യാ​മ​ല​താ​ഴെ വീ​ട്ടി​ൽ വി​ഷ്ണു​പ്ര​ദീ​പി​നെ (27) ആ​ണ് ചി​ങ്ങ​വ​നം പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

പ​ന​ച്ചി​ക്കാ​ട് ക​ണി​യാ​മ​ല ഭാ​ഗ​ത്ത് വെ​ച്ച് സെ​യി​ൽ​സ് വാ​ഹ​ന​മോ​ടി​ച്ചി​രു​ന്ന കു​മ​ര​കം പ​ള്ളി​ച്ചി​റ സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ പ്ര​തി മ​ർ​ദ്ദി​ക്കു​ക​യും ഇ​യാ​ളു​ടെ പോ​ക്ക​റ്റി​ൽ കി​ട​ന്ന മൊ​ബൈ​ൽ​ഫോ​ൺ ത​ട്ടി​യെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു. യു​വാ​വ് ഓ​ടി​ച്ചു​വ​ന്നി​രു​ന്ന സെ​യി​ൽ​സ് വാ​ഹ​നം വി​ഷ്ണു ഓ​ടി​ച്ച വാ​ഹ​ന​ത്തി​ന് സൈ​ഡ് ന​ൽ​കി​യി​ല്ല എ​ന്ന​തി​ന്റെ പേ​രി​ലാ​ണ് ഇ​യാ​ൾ യു​വാ​വി​നെ ചീ​ത്ത​വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും മൊ​ബൈ​ൽ​ഫോ​ൺ പി​ടി​ച്ചു​പ​റി​ച്ചെ​ടു​ക്കു​ക​യും ചെ​യ്ത​ത്.

തു​ട​ർ​ന്ന് അ​യാ​ൾ സം​ഭ​വ​സ്ഥ​ല​ത്തു​നി​ന്ന് ക​ട​ന്നു​ക​ള​യു​ക​യും ചെ​യ്തു. പ​രാ​തി​യെ തു​ട​ർ​ന്ന് ചി​ങ്ങ​വ​നം പൊ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ഇ​യാ​ളെ പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു. വി​ഷ്ണു​പ്ര​ദീ​പി​നെ​തി​രെ ചി​ങ്ങ​വ​നം സ്റ്റേ​ഷ​നി​ൽ ക്രി​മി​ന​ൽ​കേ​സു​ക​ൾ നി​ല​വി​ലു​ണ്ട്. ചി​ങ്ങ​വ​നം എ​സ്.​എ​ച്ച്.​ഒ ആ​ർ.​പ്ര​കാ​ശ്, എ​സ്.​ഐ സ​ജീ​ർ ഇ.​എം, സി.​പി.​ഒ സ​ഞ്ജി​ത്ത് എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kottayam NewsCrime NewsRobbery
News Summary - A young man who beat the driver and stole his mobile phone was arrested
Next Story