Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചായക്കടയിലെ...

ചായക്കടയിലെ വാക്കുതർക്കത്തിനിടെ യുവാവിന്​ കുത്തേറ്റു; പ്രതി പിടിയിൽ

text_fields
bookmark_border
അ​ൽ​ത്താ​ഫ്
cancel
camera_alt

അ​ൽ​ത്താ​ഫ്

വ​ർ​ക്ക​ല: ചാ​യ​ക്ക​ട​യി​ലെ വാ​ക്കു​ത​ർ​ക്കം ക​ത്തി​ക്കു​ത്തി​ൽ; യു​വാ​വി​ന് പ​രി​ക്ക്. പ്ര​തി​യാ​യ യു​വാ​വ് പി​ടി​യി​ൽ. മേ​ൽ​വെ​ട്ടൂ​ർ ജ​ങ്​​ഷ​നി​ലെ ചാ​യ​ക്ക​ട​യി​ൽ ചാ​യ കു​ടി​ക്കാ​നെ​ത്തി​യ വെ​ട്ടൂ​ർ വ​ല​യ​ന്റെ​കു​ഴി സ്വ​ദേ​ശി രാ​ഹു​ലി (26) നാ​ണ് കു​ത്തേ​റ്റ​ത്. വെ​ട്ടൂ​ർ അ​രി​വാ​ളം ദാ​റു​ൽ​സ​ലാ​മി​ൽ അ​ൽ​ത്താ​ഫ് (38) ആ​ണ് പി​ടി​യി​ലാ​യ​ത്.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ അ​ഞ്ച​ര​യോ​ടെ മേ​ൽ​വെ​ട്ടൂ​ർ ജ​ങ്ഷ​നി​ലാ​ണ് സം​ഭ​വം. ചാ​യ​ക്ക​ട​യി​ലെ പ​ഴം​പൊ​രി​യി​ലെ രു​ചി​യി​ല്ലാ​യ്മ ചൂ​ണ്ടി​ക്കാ​ട്ടി ക​ട​യു​ട​മ​യു​മാ​യി രാ​ഹു​ൽ സം​സാ​രി​ക്ക​വെ ക​ട​യി​ൽ ചാ​യ​കു​ടി​ക്കു​ക​യാ​യി​രു​ന്ന വെ​ട്ടൂ​ർ അ​രി​വാ​ളം സ്വ​ദേ​ശി അ​ൽ​ത്താ​ഫ് പ്ര​ശ്‌​ന​ത്തി​ലി​ട​പെ​ട്ട് സം​സാ​രി​ച്ചു. തു​ട​ർ​ന്ന്, രാ​ഹു​ലും അ​ൽ​ത്താ​ഫും ത​മ്മി​ൽ വാ​ക്കേ​റ്റ​വും കൈ​യാ​ങ്ക​ളി​യു​മു​ണ്ടാ​യെ​ന്നാ​ണ് പൊ​ലീ​സ് ന​ൽ​കു​ന്ന വി​വ​രം. വാ​ക്കേ​റ്റ​ത്തി​നി​ടെ, അ​ൽ​ത്താ​ഫ് കൈ​യി​ൽ ക​രു​തി​യി​രു​ന്ന ക​ത്തി​കൊ​ണ്ട് രാ​ഹു​ലി​ന്റെ മു​തു​ക​ത്ത്‌ കു​ത്തി​പ്പ​രി​ക്കേ​ൽ​പി​ച്ച ശേ​ഷം വാ​ഹ​ന​ത്തി​ൽ ക​യ​റി ര​ക്ഷ​പ്പെ​ട്ടു. പ​രി​ക്കേ​റ്റ രാ​ഹു​ൽ പാ​രി​പ്പ​ള്ളി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ വ​ർ​ക്ക​ല പൊ​ലീ​സ് ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് അ​ൽ​ത്താ​ഫ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ൾ അ​ഞ്ചു​തെ​ങ് പൊ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ കൊ​ല​പാ​ത​ക​ശ്ര​മ​മു​ൾ​പ്പെ​ടെ നി​ര​വ​ധി കേ​സു​ക​ളി​ൽ പ്ര​തി​യാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsAttack
News Summary - A young man was stabbed during an argument at a tea shop- Accused in custody
Next Story