കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്ക്; 90 ശതമാനം പൊള്ളലേറ്റു, അപകടനില തരണംചെയ്തിട്ടില്ല
text_fieldsrepresentational image
എരുമപ്പെട്ടി (തൃശൂർ): തകരാറിലായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ തീ പടർന്ന് യുവാവിന് ഗുരുതര പരിക്കേറ്റു. ദേശമംഗലം മേലെ തലശ്ശേരി ജുമാമസ്ജിദിനു സമീപം താമസിക്കുന്ന അത്താണിക്കൽ വീട്ടിൽ മുഹമ്മദ് ഫാരിസിനാണ് (22) പരിക്കേറ്റത്. ഇയാളെ ഉടൻ മുളങ്കുന്നത്തുകാവ് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുഹമ്മദ് ഫാരിസ് ജോലിചെയ്യുന്ന ചിറ്റണ്ട സ്കൂളിന് സമീപമുള്ള ഇരുചക്രവാഹന വർക്ക്‌ഷോപ്പിൽ ചൊവ്വാഴ്ച വൈകീട്ട് മൂന്നരയോടെയാണ് സംഭവം. കേടായ ബൈക്ക് സ്റ്റാർട്ട് ചെയ്യുന്നതിനിടെ ബൈക്കിൽനിന്ന് ഉയർന്ന തീപ്പൊരി പരിസരത്ത് സൂക്ഷിച്ചിരുന്ന പെട്രോൾ കുപ്പിയിലേക്ക് പടരുകയായിരുന്നു.
ഉടനെ പെട്രോൾ ആളിക്കത്തി തീഗോളമായി മാറിയെന്ന് ദൃക്സാക്ഷികൾ പറയുന്നു. അപകടത്തിൽ 90 ശതമാനം പൊള്ളലേറ്റ ഫാരിസ് അപകടനില തരണംചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

