Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പുല്‍പ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കൊല നടത്തിയത് പിതാവെന്ന് പൊലീസ്

text_fields
bookmark_border
പുല്‍പ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തി; കൊല നടത്തിയത് പിതാവെന്ന് പൊലീസ്
cancel

പുല്‍പ്പള്ളി: പുല്‍പ്പള്ളിയിൽ യുവാവിനെ തലക്കടിച്ച് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി. കല്ലുവയൽ കതവാക്കുന്നിലാണ് സംഭവം. കതവാക്കുന്ന് തെക്കേക്കര വീട്ടില്‍ അമല്‍ദാസ് (22) ആണ് കൊല്ലപ്പെട്ടത്.

കോടാലി കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തിയ നിലയിലാണ് മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തിയത്. പിതാവാണ് കൊലപാതകം നടത്തിയതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.

പിതാവ് ശിവദാസനായി പൊലീസ് തിരച്ചിൽ ഊർജിതമാക്കി. പുൽപ്പള്ളി സി.ഐ അനന്തകൃഷ്ണന്റെ നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man was hacked to death in Pulpally; The police said that the father did the murder
Next Story