Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കൊല്ലത്ത് ഉത്സവത്തിനിടെയുണ്ടായ സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു

text_fields
bookmark_border
കൊലപാതകത്തിന് പിന്നിൽ കോൺഗ്രസുകാരാണെന്ന് കെ.ബി ഗണേഷ്കുമാർ
kollam murder
cancel
Listen to this Article

കൊല്ലം: കുന്നിക്കോട്ട് കോക്കാട് ശിവക്ഷേത്രത്തിലെ സംഘർഷത്തിൽ വെട്ടേറ്റ യുവാവ് മരിച്ചു. കോക്കാട് മനു വിലാസത്തിൽ മനോജ് (39) ആണ് മരിച്ചത്. കഴിഞ്ഞ ദിവസമാണ് ഉത്സവത്തിനിടെ സംഘർഷമുണ്ടായത്. യൂത്ത്ഫ്രണ്ട് (ബി) ചക്കുവരക്കല്‍ മണ്ഡലം പ്രസിഡന്റാണ് മനു. ഇന്നലെ രാത്രി കോക്കാട് റോഡിൽ വെട്ടേറ്റ നിലയിൽ കിടന്ന മനോജിനെ നാട്ടുകാരും പൊലീസും ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്.

മനുവിന്‍റെ കഴുത്തിന് വെട്ടേറ്റിരുന്നു. കൈവിരലുകളും വെട്ടി മാറ്റിയിട്ടുണ്ടായിരുന്നു. യൂത്ത് ഫ്രണ്ട് (ബി) ചക്കുവരയ്ക്കൽ മണ്ഡലം പ്രസിഡന്റാണ് കൊല്ലപ്പെട്ട മനോജ്. രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപണമാണ് കേരള കോൺഗ്രസ് (ബി) ഉന്നയിച്ചു. മനോജിനെ കൊന്നത് കോൺഗ്രസുകാരെന്ന് കെ.ബി.ഗണേഷ് കുമാർ എം.എൽ.എ ആരോപിച്ചു.

നേരത്തേ പ്രദേശത്ത് കോണ്‍ഗ്രസുമായി പ്രശ്‌നമുണ്ടായിരന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് കെ.ബി ഗണേഷ് കുമാറിന്‍റെ ആരോപണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man was hacked to death in a clash during a festival in Kollam
Next Story