സ്കൂട്ടർ യാത്രികനെ ചവിട്ടിവീഴ്ത്തി വയറിന് കുത്തി കൊമ്പിൽ കോർത്തു; കാട്ടാന ആക്രമണത്തിൽ യുവാവിന് ഗുരുതര പരിക്ക്
text_fieldsഅഗളി: കാട്ടാനയുടെ ആക്രമണത്തിൽ സ്കൂട്ടർ യാത്രികന് ഗുരുതര പരിക്ക്. പാലക്കാട് അട്ടപ്പാടി സ്വദേശി പരേതനായ സദാശിവന്റെ മകൻ സതീഷിനാണ് (22) പരിക്കേറ്റത്. ഗുരുതര പരിക്കേറ്റ യുവാവിനെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കേരള-തമിഴ്നാട് അതിർത്തിയായ പിള്ളൂർ ഡാമിനു സമീപം തൊണ്ടെ ഊരിനടുത്തുള്ള നാലി തോടിനടുത്തായിരുന്നു കാട്ടാനയുടെ ആക്രമണം. തമിഴ്നാട് നീരാളി ഊരിൽനിന്ന് വ്യാഴാഴ്ച രാത്രി എട്ടോടെ വിവാഹച്ചടങ്ങിൽ പങ്കെടുത്ത് തോണ്ടെ ഊരിലേക്ക് മടങ്ങുകയായിരുന്നു സതീഷ്.
സതീഷ് സ്കൂട്ടറിൽ സഞ്ചരിക്കവേ ചവിട്ടി വീഴ്ത്തുകയും സതീഷിന്റെ വയറിൽ കുത്തുകയുമായിരുന്നു. കൊമ്പിൽ കോർത്ത് ദൂരേക്ക് വലിച്ചെറിയുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാർ കാട്ടാനയെ തുരത്തി സതീഷിനെ ആശുപത്രിയിലെത്തിച്ചു.
ഇന്ന് പുലര്‍ച്ചെ പാലക്കാട് വാളയാറിൽ മറ്റൊരു കാട്ടാനയാക്രമണത്തിൽ യുവക൪ഷകനും പരിക്കേറ്റിരുന്നു. വാളയാർ വാദ്യാർചള്ളം സ്വദേശി വിജയനാണ് പരിക്കേറ്റത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

