വാടകക്കെടുത്ത കാറിൽ കടത്തിയ 270 കുപ്പിവിദേശമദ്യവുമായി യുവാവ് പിടിയില്‍
text_fields1.വാടകക്കെടുത്ത ടാക്സി കാറില്‍ മാഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് കടത്തിയ 270 കുപ്പി വിദേശമദ്യം ചേർത്തല പൊലീസ് പിടികൂടിയപ്പോൾ 2. ഇൻസെറ്റിൽ ലിബിൻ ഗില്‍ബര്‍ട്ട്
ചേര്‍ത്തല: മാഹിയില്‍നിന്ന് തിരുവനന്തപുരത്തേക്ക് വാടകക്കെടുത്ത ടാക്സി കാറിൽ കടത്തിയ 270 കുപ്പി വിദേശമദ്യവുമായി യുവാവ് പിടിയില്‍. തിരുവനന്തപുരം ചെമ്പഴന്തി ഉഷസ്സ് വീട്ടില്‍ ലിബിന് ഗില്ബര്ട്ടിനെയാണ് (36) ചേര്‍ത്തല പൊലീസ് പിടികൂടിയത്. വ്യാഴാഴ്ച രാവിലെ 9.30ന് ദേശീയപാതയില്‍ ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുസമീപം വെച്ച് രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്.
ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിലെ അനധികൃത ചെറുകിട മദ്യവില്പനക്കാര്ക്ക് കുറഞ്ഞ വിലയ്ക്ക് മദ്യമെത്തിച്ച് നല്കുന്ന സംഘത്തിലെ അംഗമാണ് ലിബിന് ഗില്‍ബര്‍ട്ടെന്ന് പൊലീസ് പറഞ്ഞു. മാഹിയില്‍നിന്ന് വാങ്ങുന്നതിന്റെ ഇരട്ടി വിലയ്ക്കാണ് മദ്യം വില്പന നടത്തിയിരുന്നതെന്നാണ് വിവരം.
375, 500, 750, ഒരുലിറ്റര്‍ അളവിലുള്ള വിവിധ ബ്രാന്‍ഡുകളിലുള്ള മദ്യമാണ് പിടിച്ചെടുത്തത്. ഡിക്കിയിലും സീറ്റുകള്‍ക്ക് ഇടയിലുമായാണ് മദ്യം സൂക്ഷിച്ചിരുന്നത്.
മദ്യം സീൽ ചെയ്ത് എക്സൈസ് ഡപ്യൂട്ടി കമീഷണര്‍ക്ക് കൈമാറും. ചേര്‍ത്തല സ്റ്റേഷന് ഓഫിസര്‍ വി. പ്രൈജു, എസ്.ഐ കെ.പി. അനില്‍കുമാര്‍, സി.പി.ഒമാരായ സന്തോഷ്, സതീഷ്, മോന്‍സി തുടങ്ങിയവർ നേതൃത്വം നൽകി.

