Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആശുപത്രിയിൽ അതിക്രമം...

ആശുപത്രിയിൽ അതിക്രമം കാട്ടിയ യുവാവ് പിടിയിൽ

text_fields
bookmark_border
വി​ഷ്ണു​
cancel
camera_alt

വി​ഷ്ണു​

ആ​റാ​ട്ടു​പു​ഴ: തൃ​ക്കു​ന്ന​പ്പു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ ചി​കി​ത്സ തേ​ടി​യെ​ത്തി​യ യു​വാ​വ് വ​നി​ത ഡോ​ക്ട​റെ​യും ജീ​വ​ന​ക്കാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും അ​ക്ര​മം കാ​ട്ടു​ക​യും ചെ​യ്തു. പ്ര​തി​യാ​യ തൃ​ക്കു​ന്ന​പ്പു​ഴ പ​തി​യാ​ങ്ക​ര വാ​ത്തി​ശ്ശേ​രി​ൽ വീ​ട്ടി​ൽ ത​സ്ക​ർ എ​ന്ന വി​ഷ്ണു​വി​നെ (28) തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

ബു​ധ​നാ​ഴ്ച വൈ​കീ​ട്ട്​ മൂ​ന്നേ​കാ​ലി​നാ​ണ് സം​ഭ​വം. ബൈ​ക്കി​ൽ​നി​ന്ന് വീ​ണ് കാ​ൽ​മു​ട്ടി​ന് പ​രി​ക്കേ​റ്റ വി​ഷ്ണു സു​ഹൃ​ത്തി​നൊ​പ്പ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​ത്. മു​റി​വി​ൽ മ​രു​ന്ന് പു​ര​ട്ടി​യ​പ്പോ​ൾ നീ​റു​ന്നു എ​ന്നു​പ​റ​ഞ്ഞ് വ​നി​ത ഡോ​ക്ട​റെ​യും ഒ​പ്പം ഉ​ണ്ടാ​യി​രു​ന്ന ന​ഴ്സു​മാ​രെ​യും അ​സ​ഭ്യം പ​റ​യു​ക​യും മു​റി​യി​ൽ ഉ​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു. സു​ഹൃ​ത്ത് പി​ന്തി​രി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഇ​യാ​ൾ വ​ഴ​ങ്ങി​യി​ല്ല.

ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് തൃ​ക്കു​ന്ന​പ്പു​ഴ പൊ​ലീ​സ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി വി​ഷ്ണു​വി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsAlappuzha NewsTrespassing
News Summary - A young man was arrested for trespassing in the hospital
Next Story