Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവീട്ടുവളപ്പിൽ കഞ്ചാവ്...

വീട്ടുവളപ്പിൽ കഞ്ചാവ് ചെടി വളർത്തിയ യുവാവ് പിടിയിൽ

text_fields
bookmark_border
ഡെ​നി​ൽ  വ​ർ​ഗീ​സ്
cancel
camera_alt

ഡെ​നി​ൽ

വ​ർ​ഗീ​സ്

അ​ടി​മാ​ലി: വീ​ട്ടു​വ​ള​പ്പി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ 39 ക​ഞ്ചാ​വ് ചെ​ടി​ക​ളു​മാ​യി യു​വാ​വ്​ പി​ടി​യി​ൽ. ഇ​ടു​ക്കി പ​നം കൂ​ട്ടി ഇ​ള​മ്പ​ശ്ശേ​രി​യി​ൽ ഡെ​നി​ൽ വ​ർ​ഗ്ഗീ​സ് (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. അ​ടി​മാ​ലി നാ​ർ​ക്കോ​ട്ടി​ക് എ​ൻ​ഫോ​ഴ്സ്മെ​ന്‍റ്​ ഓ​ഫി​സി​ൽ ല​ഭി​ച്ച ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ർ​ക്കോ​ട്ടി​ക് സ്ക്വാ​ഡ് എ​ക്സൈ​സ് സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ കെ. ​രാ​ജേ​ന്ദ്ര​നും സം​ഘ​വും ചേ​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ക​ഞ്ചാ​വ് ചെ​ടി​ക​ൾ ക​ണ്ടെ​ത്തി​യ​ത്.

പാ​കി മു​ള​പ്പി​ച്ച നി​ല​യി​ൽ 18 സെ​ന്‍റീ മീ​റ്റ​റോ​ളം വ​ള​ർ​ച്ച​യെ​ത്തി​യ തൈ​ക​ളാ​ണ് ക​ണ്ടെ​ത്തി​യ​ത്. പ്ര​തി​യെ അ​ടി​മാ​ലി ജു​ഡി​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ്സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. ദേ​വി​കു​ളം സ​ബ് ജ​യി​ലി​ലേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു. അ​സി.​എ​ക്സൈ​സ് ഇ​ൻ​സ്പെ​ക്ട​ർ (ഗ്രേ​ഡ്) എ​ൻ.​കെ. ദി​ലീ​പ്, പ്രി​വ​ന്‍റീ​വ്​ ഓ​ഫി​സ​ർ (ഗ്രേ​ഡ്) അ​ഗ​സ്റ്റ്യ​ൻ ജോ​സ​ഫ്, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ​മാ​രാ​യ കെ.​എം. സു​രേ​ഷ്, വി. ​പ്ര​ശാ​ന്ത്, യ​ദു​വം​ശ​രാ​ജ്, വ​നി​ത സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ സി​മി ഗോ​പി എ​ന്നി​വ​രും റെ​യ്ഡി​ൽ പ​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsIdukki NewsPlantingCannabis
News Summary - A young man was arrested for planting cannabis in his house
Next Story