വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ
text_fieldsകൽപകഞ്ചേരി: വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പെൺകുട്ടിയുടെ പരാതിയിൽ യുവാവ് അറസ്റ്റിൽ. കൽപകഞ്ചേരി കല്ലിങ്ങൽ സ്വദേശി പാറക്കാട്ടിൽ സൽമാനുൽ ഫാരിസ് (24) നെയാണ് കൽപകഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ആറു വർഷത്തോളമായി പെൺകുട്ടിയോട് പ്രണയം നടിച്ച് വിവാഹം കഴിക്കാമെന്ന് വിശ്വസിപ്പിച്ച് പല തവണയായി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് വിദേശത്ത് പോയി തിരിച്ചു വന്ന പ്രതി വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു.
ഇതിനിടയിൽ മറ്റൊരു യുവതിയുമായി പ്രതിയുടെ വിവാഹം ഉറപ്പിച്ചതോടെയാണ് പീഡനത്തിന് ഇരയായ പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. സബ് ഇൻസ്പെക്ടർ കെ. നൗഫൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ പി. സുജിത്ത്, എസ്.ഐ. രവി, സി.പി.ഒമാരായ ഷൈലജ, ജിജോ ജോസഫ് എന്നിവർ ചേർന്ന് പ്രതിയെ പിടികൂടി. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

