Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരംമുറിക്കാനായി റോഡിന് കുറുകെ കെട്ടിയതായിരുന്നു കയർ

text_fields
bookmark_border
അപകടം കുടുംബത്തോടൊപ്പം സഞ്ചരിക്കവേ
കയർ കഴുത്തിൽ കുരുങ്ങി ബൈക്ക് യാത്രികന് ദാരുണാന്ത്യം, മരംമുറിക്കാനായി റോഡിന് കുറുകെ കെട്ടിയതായിരുന്നു കയർ
cancel

തിരുവല്ല : ഭാര്യക്കൊപ്പം ബൈക്കിൽ സഞ്ചരിക്കവേ റോഡിൽ കുറുകെ കെട്ടിയ കയർ കഴുത്തിൽ കുരുങ്ങി യുവാവിന് ദാരുണാന്ത്യം. തകഴി സ്വദേശി സെയ്ദാണ് (32) മരിച്ചത്. ഭാര്യ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

മുത്തൂർ കുറ്റപ്പുഴ റോഡിൽ ഞായറാഴ്ച വൈകിട്ട് മൂന്നരയോടെ ആയിരുന്നു അപകടം. മുത്തൂർ ഗവൺമെൻറ് സ്കൂൾ വളപ്പിൽ നിന്നിരുന്ന മരത്തിൻറെ കൊമ്പ് മുറിച്ചു നീക്കുന്നതിനായി റോഡിന് കുറുകെ വലിച്ചു കെട്ടിയിരുന്ന വടം കഴുത്തിൽ കുടുങ്ങിയായിരുന്നു അപകടം. ഉടൻതന്നെ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man died tragically after a rope tied across the road got tangled around his neck while riding a bike with his wife.
Next Story