Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറത്ത് മഞ്ഞപ്പിത്തം ബാധിച്ച് യുവാവ് മരിച്ചു
text_fieldsbookmark_border
തെജിൻ സാൻ(
മലപ്പുറം: എടക്കരയിൽ മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ചുങ്കത്തറ സ്വദേശി തെജിൻ സാൻ(22) ആണ് മരിച്ചത്.
ഈ മാസം 13നാണ് തെജിന് ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടത്. പിറ്റേദിവസം ചുങ്കത്തറ സി.എച്ച്.സിയിൽ ചികിത്സ തേടി. എന്നാൽ സ്ഥിതി ഗുരുതരമായതോടെ 18ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
മലപ്പുറത്ത് ഈ വർഷത്തെ പതിനാലാമത്തെ മരണമാണിത്. മലപ്പുറത്ത് പലയിടങ്ങളിലും മഞ്ഞപ്പിത്തം പടര്‍ന്നിരുന്നു. നിലവിൽ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പ് അറിയിക്കുന്നത്.
തിങ്കളാഴ്ച മഞ്ഞപ്പിത്തം ബാധിച്ച് എറണാകുളത്തും ഒരു മരണം സംഭവിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

