Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എം.സി റോഡിൽ പന്തളത്ത് മിനിബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം

text_fields
bookmark_border
എം.സി റോഡിൽ പന്തളത്ത് മിനിബസും കാറും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
cancel

പന്തളം: എം.സി റോഡിൽ പന്തളം പാട്ടുപുരക്കാവ് ജങ്ഷനു സമീപം മിനിബസും കാറും കൂട്ടിയിടിച്ച് കാർ ഡ്രൈവറായ യുവാവ് മരിച്ചു. കൊട്ടാരക്കര കുളക്കട പ്രണവം വീട്ടിൽ സന്തോഷ് കുമാറിന്റെ മകൻ പ്രണവ് (23) ആണ് മരിച്ചത്.

ശനിയാഴ്ച രാത്രി 12.30ഓടെയായിരുന്നു നാടിനെ നടുക്കിയ അപകടം. അടൂർ ഭാഗത്തേക്ക് പോവുകയായിരുന്ന കാറും എതിർദിശയിൽനിന്ന് വന്ന മിനിബസും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ പ്രണവിനൊപ്പം കാറിലുണ്ടായിരുന്ന ബന്ധു കുളക്കട നീലാംബരിയിൽ കിഷോറിന്റെ മകൾ കൃഷ്ണ ആർ കിഷോറിന് (24) ഗുരുതരമായി പരിക്കേറ്റു. ഇവരെ ഉടൻതന്നെ അടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽനിന്നു കൃഷ്ണ കിഷോറിനെ വിളിച്ചുകൊണ്ടു വരുമ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. രാത്രിയിൽ കാർ ഓടിക്കുന്നതിനിടെ പ്രണവ് ഉറങ്ങിപ്പോയതാണ് നിയന്ത്രണം വിട്ട് ബസിലേക്ക് ഇടിക്കാൻ കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. സ്ഥലത്തെത്തിയ പൊലീസും പ്രദേശവാസികളും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

അടൂർ അഗ്‌നിരക്ഷ സേന സ്ഥലത്തെത്തി അപകടത്തിൽപ്പെട്ട വാഹനങ്ങൾ റിക്കവറി വാഹനം ഉപയോഗിച്ച് മാറ്റി. വാഹന ഭാഗങ്ങൾ നീക്കം ചെയ്ത് എം.സി റോഡ് കഴുകി വൃത്തിയാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - A young man died in a collision between a minibus and a car on MC Road in Pandalam
Next Story