Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഫുട്ബാൾ ടർഫ് നിർമാണത്തിനിടെ വീണ് യുവാവ് മരിച്ചു

text_fields
bookmark_border
arun
cancel

കുനിശ്ശേരി: നാഗർകോവിലിൽ ഫുട്ബാൾ ടർഫ് നിർമാണത്തിനിടെ മുകളിൽനിന്ന് വീണ് കുനിശ്ശേരി സ്വദേശിയായ യുവാവ് മരിച്ചു. ആനക്കാംപറമ്പിൽ വാസുദേവന്റെ മകൻ അരുണാണ് (22) മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒന്നോടെയാണ് അപകടം.

പോസ്റ്റ്മോർട്ടം നടപടിക്കുശേഷം മൃതദേഹം വഹിച്ചുള്ള ആംബുലൻസ് ബുധനാഴ്ച വൈകീട്ട് നാട്ടിലേക്ക് പുറപ്പെട്ടു. വ്യാഴാഴ്ച രാവിലെ എരിമയൂർ ചുള്ളിമടയിലെ വാതകശ്മശാനത്തിൽ സംസ്കരിക്കും. വെൽഡിങ് തൊഴിലാളിയായിരുന്നു. കരാറുകാരുടെ കീഴിൽ ജോലിക്കായി ഒരുമാസം മുമ്പാണ് വീട്ടിൽനിന്ന് പോയത്. മാതാവ്: പ്രിയ. സഹോദരി: അമൃത.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young man died after falling during the construction of football turf
Next Story