കാഞ്ഞിരപ്പള്ളിയിൽ നിയന്ത്രണം വിട്ട കാർ കെട്ടിടത്തിലേക്ക് ഇടിച്ചുകയറി; യുവാവ് മരിച്ചു
text_fieldsകാഞ്ഞിരപ്പള്ളി: ദേശീയപാതയിൽ കാഞ്ഞിരപ്പള്ളി കുന്നുംഭാഗം ജനറൽ ആശുപത്രിപ്പടിയിൽ കാർ കെട്ടിടത്തിൽ ഇടിച്ചുകയറി യാത്രികനായ യുവാവ് മരിച്ചു. തമ്പലക്കാട് കീച്ചേരിൽ രാജ്മോഹൻ നായരുടെയും ഇന്ദിരയുടെയും മകൻ അഭിജിത്താണ് (33) മരിച്ചത്. ഗുരുതര പരിക്കേറ്റ തമ്പലക്കാട് ആലപ്പാട്ട് വയലിൽ വീട്ടിൽ ദീപു പാലായിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാത്രി 11.15ഓടെയാണ് അപകടം. കാഞ്ഞിരപ്പള്ളിയിൽനിന്ന് പൊൻകുന്നത്തിന് പോകുകയായിരുന്ന കാർ നിയന്ത്രണംവിട്ട് കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. അഭിജിത്തിന്‍റെ സഹോദരി ആതിര, ആതിരയുടെ ഭർത്താവ് തെക്കേത്തുകവല വെട്ടുവേലിയിൽ വിഷ്ണുപ്രസാദ്, വിഷ്ണുപ്രസാദിന്‍റെ ബന്ധു പ്രണവ് ബാബു, അഭിജിത്തിന്‍റെ അയൽവാസി ദീപു എന്നിവരാണ് കാറിൽ ഉണ്ടായിരുന്നത്. അപകടത്തിൽ എയർബാഗ് തുറന്നതിനാൽ മുൻസീറ്റിലിരുന്ന ആതിരയും വിഷ്ണുപ്രസാദും നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.
വ്യാഴാഴ്ച ആതിരയുടെയും വിഷ്ണുപ്രസാദിന്‍റെയും വിവാഹമായിരുന്നു. ആതിരയുടെ വീട്ടിൽനിന്ന് വിഷ്ണുപ്രസാദിന്‍റെ ചിറക്കടവ് തെക്കേത്തുകവലയിലെ വീട്ടിലേക്ക് പോകുംവഴിയായിരുന്നു അപകടം. വിഷ്ണുപ്രസാദാണ് വാഹനം ഓടിച്ചിരുന്നത്. അഭിജിത്തിന്‍റെ സംസ്കാരം ശനിയാഴ്ച വൈകീട്ട് വീട്ടുവളപ്പിൽ നടത്തി. അഭിജിത് ബംഗളൂരുവിൽ ജോലിചെയ്യുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

