Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊലീസ് സ്റ്റേഷനിൽ കയറി...

പൊലീസ് സ്റ്റേഷനിൽ കയറി യുവാവിന്റെ ആത്മഹത്യശ്രമം

text_fields
bookmark_border
പൊലീസ് സ്റ്റേഷനിൽ കയറി യുവാവിന്റെ ആത്മഹത്യശ്രമം
cancel

പാലക്കാട്‌: പാലക്കാട്‌ ആലത്തൂർ പോലീസ് സ്റ്റേഷനിൽ യുവാവ് തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചു. പാലക്കാട്‌ കാവശ്ശേരി സ്വദേശി രാജേഷ് എന്ന യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം നടന്നത്.

പൊലീസ് സ്റ്റേഷനിൽ എത്തിയ യുവാവ് പെട്ടെന്ന് മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. 95 ശതമാനം പൊള്ളലേറ്റ യുവാവിനെ ആലത്തൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നേരത്തെ ഇയാൾക്കെതിരെ വിവാഹിതയായ സ്ത്രീ പരാതി നൽകിയിരുന്നു. ഈ പരാതി പൊലീസ് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിന്റെ തുടർച്ചയാണ് ആത്മഹത്യാ ശ്രമമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:police stationsuicide attempt
News Summary - A young man attempted suicide by entering the police station
Next Story