കെ.എം.സി.സി പ്രവർത്തകനായ യുവാവ് കാനഡയിൽ മുങ്ങി മരിച്ചു
text_fieldsആൽബെർട്ട: കാനഡയിലെ ആൽബെർട്ട പ്രോവിൻസിലെ എഡ്‌മണ്ടൻ സിറ്റിക്കടുത്തുള്ള നോർത്തേൺ ആൽബെർട്ട സിറ്റി ലൈക്കിൽ സുഹൃത്തുക്കൾക്കൊപ്പം ബോട്ടിങ്ങിനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കെ.എം.സി.സി പ്രവർത്തകനും കാസർകോട് സ്വദേശിയുമായ ഉവൈസ് മുഹമ്മദ് കാസിം ആണ് മരിച്ചത്. ശനിയാഴ്ച ഉച്ചക്കാണ് അപകടം നടന്നത്. കൂടെ തടാകത്തിൽ വീണ കുട്ടികളെ രക്ഷപ്പെടുത്താൻ ഉവൈസിനും ദൃക്‌സാക്ഷികൾക്കും കഴിഞ്ഞെങ്കിലും ഉവൈസ് മുങ്ങിപ്പോവുകയായിരുന്നു.
റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസിന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച മുതൽ നടന്ന തിരച്ചിൽ രാത്രിയോടെ നിർത്തിവെക്കുകയും ഞായറാഴ്ച പുനഃരാരംഭിക്കുകയും ചെയ്തു. ആൽബെർട്ട ഫിഷ് ആൻഡ് വൈൽഡ് ലൈഫ്, ആൽബെർട്ട പാർക്കുകൾ, റോയൽ കനേഡിയൻ മൗണ്ട് പൊലീസിന്‍റെ എയർ സർവീസുകളും സേർച്ച് ആൻഡ് റെസ്ക്യൂ ഡൈവേഴ്‌സും സംയുക്തമായി നടത്തിയ തിരച്ചിലിൽ ഞാറായ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തി.
കെ.എം.സി.സി കാനഡയുടെ പ്രവർത്തനങ്ങളിലും സമൂഹിക പ്രവർത്തനങ്ങളിലും മുൻപന്തിയിലുണ്ടായിരുന്ന ഉവൈസിന്‍റെ വിയോഗം കുടുംബങ്ങൾക്കും സൂഹൃത്തുക്കൾക്കും ഇതുവരെ വിശ്വസിക്കാൻ കഴിഞ്ഞിട്ടില്ല. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

