Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു

text_fields
bookmark_border
ദേശീയപാതയിൽ പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു
cancel

അങ്കമാലി: ദേശീയപാതയിൽ ചെങ്ങമനാട് പറമ്പയത്ത് പിക്കപ്പ് വാനിടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. ആലപ്പുഴ ചേർത്തല പെരുമ്പളം കാക്കാഴത്ത് വീട്ടിൽ ഷാജിയുടെ മകൻ കെ.എസ് അഖിലാണ് (27 ) മരിച്ചത്. ബൈക്കിന് പിന്നിൽ സഞ്ചരിച്ച ചേർത്തല അരൂക്കുറ്റി വയലിൽ വീട്ടിൽ ഹരികൃഷ്ണൻ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 6.30ഓടെയായിരുന്നു അപകടം.

അങ്കമാലി കറുകുറ്റിയിലുള്ള അഖിലിന്റെ പിതൃസഹോദരന്റെ മകളുടെ വിവാഹ നിശ്ചയ ചടങ്ങിൽ ഞായറാഴ്ച പങ്കെടുക്കാനെത്തിയതായിരുന്നു. തിങ്കളാഴ്ച പുലർച്ചെ ചേർത്തലയിലുള്ള വീട്ടിലേക്ക് മടങ്ങുമ്പോൾ തമിഴ്നാട്ടിൽ നിന്ന് ചേർത്തല ഭാഗത്തേക്ക് ഏത്തക്കായ കയറ്റി പോവുകയായിരുന്ന പിക്കപ്പ് വാനിടിച്ചായിരുന്നു അപകടം. റോഡിൽ തെറിച്ച് തല തല്ലി വീണ് ചോര വാർന്നൊഴുകി അവശനിലയിലായ അഖിലിനെ ദേശം സി.എ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

അങ്കമാലിയിൽ നിന്ന് അഗ്നി രക്ഷ സേനയിലെ സ്റ്റേഷൻ ഗ്രേഡ് അസി.സ്റ്റേഷൻ ഓഫീസർ എൻ.കെ സോമന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ എത്തിയാണ് റോഡ് ഗതാഗത യോഗ്യമാക്കിയത്. അഖിൽ എറണാകുളം ഇടപ്പള്ളിയിൽ ഫ്രീലാൻഡ്സ് ഫോട്ടോഗ്രാഫറാണ്. അവിവാഹിതനാണ്. അമ്മ: അയിഷ. സഹോദരി: ആതിര. നെടുമ്പാശ്ശേരി പൊലീസ് നടപടി സ്വീകരിച്ചു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - A young biker died after being hit by a pickup truck on the national highway
Next Story