പ്രസിഡന്റ് പെണ്ണുപിടിയനല്ലെന്ന് കാണിച്ചു കൊടുക്കണം; രാഹുലിനെതിരെ യൂത്ത്കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ വനിത നേതാവിന്റെ വിമർശനം
text_fieldsരാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് അധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടത്തലിനെതിരെ യൂത്ത്കോൺഗ്രസ് വാട്സാപ്പ് ഗ്രൂപ്പിൽ വിമർശനം. രാഹുൽ സ്ത്രീകളോട് മോശമായി പെരുമാറിയെന്ന ആരോപണം സംഘടനയിൽ ചർച്ച ചെയ്യണമെന്ന് വാട്സാപ്പ് ഗ്രൂപ്പിൽ അയച്ച ശബ്ദ സന്ദേശത്തിൽ വനിത നേതാവ് ആവശ്യപ്പെട്ടു.
പെണ്ണുപിടിയനായ സംസ്ഥാന പ്രസിഡന്റല്ല യൂത്ത് കോൺഗ്രസിന്റേതെന്ന് സമൂഹത്തിന് കാണിച്ച്കൊടുക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന കമ്മിറ്റിക്കുണ്ട്. അതുകൊണ്ട് ആരോപണങ്ങളിൽ രാഹുൽ കൃത്യമായ മറുപടി കൊടുക്കണമെന്നും വനിത നേതാവ് ആവശ്യപ്പെട്ടു. യുവ നേതാവിനെക്കുറിച്ചുള്ള പരാതി നേതാക്കളോട് പറഞ്ഞിട്ടും പരിഹാരമുണ്ടായിട്ടില്ലെന്നാണ് റിനി ജോർജ് പറഞ്ഞത്.
മാധ്യമപ്രവർത്തകൻ രാഹുൽ മാങ്കൂട്ടത്തിലാണ് മോശമായി പെരുമാറിയതെന്ന് ചോദിച്ചപ്പോൾ നോ കമന്റ്സ് എന്നാണ് അവളുടെ ഉത്തരം. രാഹുൽ മാങ്കൂട്ടത്തിൽ എന്ന വ്യക്തിക്ക് അപ്പുറത്തേയ്ക്ക് യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന അധ്യക്ഷനായ വ്യക്തിയുടെ പേര് ഈ ആരോപണവുമായി ബന്ധപ്പെട്ട് വലിച്ചിഴച്ചത് ആര്? ബഹുമാനപ്പെട്ട പ്രസിഡന്റ്, സംസ്ഥാന അധ്യക്ഷൻ എന്നൊരു സ്ഥാനത്തിരിക്കുമ്പോൾ സ്വാഭാവികമായും താങ്കളുടെ പേര് വലിച്ചിഴച്ചത് ആരാണോ അവർക്കെതിരെ നിയമപരമായി നടപടി സ്വീകരിച്ചിട്ടില്ല. ഈ വിഷയുമായി ബന്ധപ്പെട്ട ആ പെണ്‍കുട്ടിക്കെതിരെ രാഹുൽ മാങ്കൂട്ടത്തിൽ കേസ് നൽകണമെന്നും വനിത നേതാവ് പറഞ്ഞു.
കഴിഞ്ഞ ദിവസം നടി ഉന്നയിച്ച ആരോപണങ്ങളിൽ രാഹുൽ മാങ്കൂട്ടത്തലിന്റെ പേര് പറഞ്ഞില്ലെങ്കിലും ഇത് രാഹുലിനെ ലക്ഷ്യമിട്ടുള്ളതാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെ എഴുത്തുകാരി ഹണി ഭാസ്കരൻ രാഹുലിന്റെ പേരെടുത്ത് തന്നെ ആരോപണം ഉന്നയിച്ചിരുന്നു. ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി സതീശനും കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

