Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightവാഹനത്തിനു നേരെ...

വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴക്ക്

text_fields
bookmark_border
വാഹനത്തിനു നേരെ പാഞ്ഞടുത്ത് കാട്ടാന; രക്ഷപ്പെട്ടത് തലനാരിഴക്ക്
cancel
camera_alt

representational image

അഗളി: അട്ടപ്പാടി തമിഴ്നാട് അതിർത്തിയിൽ സഞ്ചാരികൾക്കു നേരെ പാഞ്ഞടുത്ത് കാട്ടാന. ഡ്രൈവറുടെ മനോധൈര്യംമൂലം അപകടം ഒഴിവായി. സംസ്ഥാന അതിർത്തിയായ മുള്ളിയിൽനിന്ന് മഞ്ചൂരിലേക്ക് പോകവേ വ്യാഴാഴ്ച പകൽ 11ഓടെയാണ് യാത്രക്കാർ റോഡിലെ വളവിൽ നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിനു മുന്നിൽ അകപ്പെട്ടത്.

കുട്ടിയാന കൂടെയുള്ളതിനാൽ ആനകൾ ഏറെ ജാഗരൂകരായിരുന്നു. യാത്രക്കാരുടെ വാഹനം കണ്ടതോടെ കൂട്ടത്തിൽ നിന്ന് ഒരു ആന വാഹനത്തിനു നേരെ അക്രമാസക്തനായി പാഞ്ഞടുക്കുകയായിരുന്നു.

ഡ്രൈവർ വാഹനം അതിവേഗം പിന്നോട്ടെടുത്തതോടെയാണ് അത്യാഹിതം ഒഴിവായത്. അട്ടപ്പാടി, തമിഴ്നാട് വനാന്തരങ്ങളിൽനിന്ന് കാട്ടാനകൾ പകൽ സമയം റോഡിലിറങ്ങുന്നത് പതിവായിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:wild elephant
News Summary - A wild elephant running towards a vehicle on Mulli-Manjoor road
Next Story