സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു; തൃശൂരിലാണ് സംഭവം
text_fieldsതൃശൂർ: പാലപ്പിള്ളി എലിക്കോട് നഗറിൽ സെപ്റ്റിക് ടാങ്കിൽ വീണ കാട്ടാനക്കുട്ടി ചരിഞ്ഞു. നാട്ടുകാരും വനം വകുപ്പ് ഉദ്യോഗസ്ഥരും ഉള്‍പ്പെടെയുള്ള സംഘത്തിന്റെ മണിക്കൂറുകള്‍ നീണ്ട ദൗത്യമാണ് പരാജയപ്പെട്ടത്. ആരോഗ്യവിദഗ്ധർ എത്തിയാണ് സംഭവം സ്ഥിരീകരിച്ചത്. എലിക്കോട് റാഫി എന്നയാളുടെ കക്കൂസ് കുഴിയിലാണ് കാട്ടാനക്കുട്ടി വീണത്. ആളില്ലാത്ത വീട്ടിലെ ടാങ്കില്‍ ആണ് ആന വീണത്.
ഇന്ന് രാവിലെ എട്ട് മണിയോടെ നാട്ടുകാരാണ് കാട്ടാനക്കുട്ടി സെപ്റ്റിക് ടാങ്കിൽ വീണത് കണ്ടത്. പാലപ്പിള്ളി റേഞ്ച് ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി. രക്ഷിക്കാനായി ഏറെ ശ്രമങ്ങൾ നടത്തി. മണ്ണ് മാറ്റി ആനക്കുട്ടിക്ക് കയറിവരാനുള്ള സൗകര്യം ഒരുക്കിയിരുന്നു. അപ്പോഴേക്കും ആന തളർന്നു പോവുകയായിരുന്നു. മുകളിേലക്ക് കയറിവരാൻ ശ്രമിച്ച ആന കുഴഞ്ഞ് പോയി. ഏറെ നേരമായി കുഴിയില്‍ അകപ്പെട്ടതിനാല്‍ ക്ഷീണിതനായിരുന്നു കുട്ടിയാന. കയര്‍ ഇട്ടുനല്‍കിയെങ്കിലും എഴുന്നേല്‍ക്കാന്‍ കഴിയാതെ കുട്ടിയാന വീണ്ടും കുഴിയില്‍ തന്നെ കിടക്കുകയായിരുന്നു. പിന്നീട് ഡോക്ടർമാരെത്തി മരണം സ്ഥീരീകരിക്കുകയായിരുന്നു.
ചെറിയ സെപ്റ്റിക് ടാങ്കാണിത്. അതിനാൽ ശ്വാസം ലഭിക്കാനുള്ള സൗകര്യം ഉണ്ടായിരുന്നില്ല. ആനയുടെ ലെൻസിലുളളിലേക്ക് വെള്ളം കയറിതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പോസ്റ്റ് മോർട്ടം കഴിഞ്ഞാലെ യഥാർത്ഥ കാരണം പറയാൻ കഴിയുകയുള്ളൂവെന്നാണ് ആനയെ പരിശോധിച്ച ഡോക്ടർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

