ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച് കല്യാണവിരുന്ന്
text_fieldsവധൂവരന്മാരായ അജുവിനും രഹനക്കുമൊപ്പം അതിഥികൾ
കോട്ടക്കൽ: ജീവകാരുണ്യ പ്രവർത്തകൻ നസീർ മേലേതിൽ മകൻ അജ്മലിെൻറ വിവാഹം ആഘോഷമാക്കിയത് ഭിന്നശേഷിക്കാരെ ചേർത്തുപിടിച്ച്.
പ്രശസ്ത ഡിസൈനർ കൂടിയായ നസീറിെൻറ മകൻ അജു (അജ്മൽ) വിെൻറയും രഹനയുടെയും വിവാഹമാണ് വ്യത്യസ്തതകൊണ്ട് ശ്രദ്ധേയമായത്. കോട്ടക്കൽ ടി.എം.എം ഓഡിറ്റോറിയത്തിലായിരുന്നു എല്ലാവർക്കുമൊപ്പം ഇവർക്കും വിരുന്നൊരുക്കിയത്.
വേദിക്ക് മുന്നൽത്തന്നെ പ്രത്യേക ഇരിപ്പിടമിട്ടായിരുന്നു ചടങ്ങുകൾ. ഡിഫറൻഡ്ലി ഏബിൾഡ് പീപ്പിൾസ് ലീഗ് (ഡി.എ.പി.എൽ) എന്ന സ്ക്രീനും അതിനു മുന്നിൽ കസേരകളും നിരത്തിയതോടെ ജില്ല നിർവാഹക സമിതി യോഗം ചേരാനുള്ള സൗകര്യവും നസീർ ഒരുക്കി.
ചടങ്ങിനെത്തിയ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എയും ഇവർക്കൊപ്പം കൂടിയതതോടെ ആഹ്ലാദം ഏറെയായി. നേരത്തെ പരപ്പനങ്ങാടി കേന്ദ്രമായി ഫെയ്സ് ഫൗണ്ടേഷൻ എന്ന പേരിൽ ഭിന്നശേഷിക്കാർക്കായി സ്ഥാപനം നടത്തിയിരുന്നു നസീർ.
കലാവിരുന്നും വധൂവരൻമാരുമൊത്തുള്ള ഫോട്ടോയെടുക്കലുമെല്ലാം ആഘോഷത്തിന് മാറ്റുകൂട്ടി. നവദമ്പതികൾ ഓരോ ഭിന്നശേഷിക്കാരെൻറയും അടുത്തുചെന്ന് അനുഗ്രഹം വാങ്ങിയതും ആനന്ദക്കാഴ്ചയായി. അമ്പതോളം പേരാണ് പങ്കെടുത്തത്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

