Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightOpinionchevron_rightOpen Forumchevron_rightമുഴക്കമുള്ള...

മുഴക്കമുള്ള നിശ്ശബ്​ദതയിൽ തരംഗസൂചന

text_fields
bookmark_border
മുഴക്കമുള്ള നിശ്ശബ്​ദതയിൽ തരംഗസൂചന
cancel
camera_alt

കോഴിക്കോട് സൗത്ത് മണ്ഡലത്തിലെ കൊട്ടിക്കലാശം  (ഫോട്ടോ) പി. സന്ദീപ്

തി​രു​വ​ന​ന്ത​പു​രം: പ്ര​ചാ​ര​ണം ​കൊ​ട്ടി​യി​റ​ങ്ങി​യ​തോ​ടെ ‘ത​രം​ഗ’​മു​ണ്ടോ എ​ന്ന​തി​ൽ ത​ല​നാ​രി​ഴ​കീ​റു​ക​യാ​ണ്​ മു​ന്ന​ണി​ക​ൾ. ​രാ​ഷ്ട്രീ​യ ത​രം​ഗ​ത്തെ മു​ൻ​കൂ​ട്ടി മ​ന​സ്സി​ലാ​ക്കാ​നു​ള്ള ഫോ​ർ​മു​ല​ക​ളി​ല്ലെ​ന്ന​തും വോ​ട്ടെ​ണ്ണ​ലി​ൽ മാ​ത്രം തി​രി​ച്ച​റി​യു​ന്ന​തു​മാ​ണെ​ന്ന പ​രി​മി​തി​ക്കൊ​പ്പം ഈ ​പ്ര​തി​ഭാ​സം പ​രി​പൂ​ർ​ണ നി​ശ്ശ​ബ്​​ദ​മാ​യി​രി​ക്കു​മെ​ന്ന​താ​ണ്​ ആ​കെ​യു​ള്ള സൂ​ച​ന. രാ​ഷ്ട്രീ​യ അ​തി​രു​ക​ൾ മാ​റ്റി​വെ​ച്ച്​ എ​ല്ലാ​വ​രും ചേ​ർ​ന്ന്​ ഒ​രാ​ൾ​ക്ക്​ വോ​ട്ടു​ചെ​യ്യാ​ൻ തീ​രു​മാ​നി​ക്കു​​​മ്പോ​ഴാ​ണ്​ രാ​ഷ്ട്രീ​യ ച​രി​ത്ര​ത്തി​ൽ ത​രം​ഗ​ങ്ങ​ൾ സം​ഭ​വി​ച്ചി​ട്ടു​ള്ള​ത്. ഇ​താ​രും പ​ര​സ്യ​മാ​യി പ​റ​യി​ല്ല താ​നും. ഇ​ക്കു​റി ആ​രോ​പ​ണ പ്ര​ത്യാ​രോ​പ​ണ​ങ്ങ​ളും രാ​ഷ്ട്രീ​യ വെ​ല്ലു​വി​ളി​ക​ളും കൊ​ണ്ട്​ ക​ത്തി​ക്ക​യ​റി​യ പ്ര​ചാ​ര​ണ ദി​ന​ങ്ങ​ളി​ൽ ജ​നം പ​ക്ഷേ നി​ശ​ബ്​​ദ​മാ​ണ്. ത​​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ആ​ഞ്ഞ​ടി​ച്ച ത​രം​ഗ​ത്തി​ന്‍റെ ആ​വ​ർ​ത്ത​ന​ത്തി​​​ലേ​ക്കാ​ണോ നി​ല​വി​ലെ മു​ഴ​ക്ക​മു​ള്ള നി​ശ്ശ​ബ്​​ദ​ത വി​ര​ൽ​ചൂ​ണ്ടു​ന്ന​ത്​ എ​ന്ന​ത്​ പ്ര​സ​ക്​​ത​മാ​യ ചോ​ദ്യ​വും.

ഭ​ര​ണ​വി​രു​ദ്ധ വി​കാ​രം ശ​ക്​​ത​മെ​ന്ന്​ അ​ടി​വ​ര​യി​ട്ട ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പ്​ ക​ഴി​ഞ്ഞ്​ മൂ​ന്ന്​ മാ​സ​ത്തെ മാ​ത്രം ഇ​ട​വേ​ള​യി​ലാ​ണ്​ മ​റ്റൊ​രു ജ​ന​വി​ധി​ക്ക്​ അ​ര​ങ്ങൊ​രു​ങ്ങി​യ​ത്. തി​രി​ച്ച​ടി തി​രി​ച്ച​റി​ഞ്ഞെ​ങ്കി​ലും തി​രു​ത്ത​ലി​നു​ള്ള സാ​വ​കാ​ശം ല​ഭി​ച്ചി​ല്ലെ​ന്ന​ത്​ വ​സ്തു​ത​യാ​യി അ​വി​ശേ​ഷി​ക്കു​ന്നു. ക്ഷേ​മാ​നു​കൂ​ല്യ​ങ്ങ​ളെ​ല്ലാം പ്ര​ഖ്യാ​പി​ച്ച്​ ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ നേ​രി​ട്ട സ​ർ​ക്കാ​റി​നെ​യും മു​ന്ന​ണി​യെ​യും സം​ബ​ന്ധി​ച്ച്​ അ​ധി​ക​മാ​യൊ​ന്നും പ്ര​ഖ്യാ​പി​ക്കാ​നു​മി​ല്ലാ​യി​രു​ന്നു. അ​ന്ന് വി​ട്ടു​പോ​യ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ഡി.​എ കു​ടി​ശി​ക​യും അ​ഷ്വേ​ർ​ഡ് ​പെ​ൻ​ഷ​നും പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തു.​ഇ​ത്​ ​എ​ത്ര​​ത്തോ​ളം വോ​ട്ടാ​കു​മെ​ന്ന​തി​ൽ വ്യ​ക്​​ത​ത​യു​മി​ല്ല.

പ്രാ​ദേ​ശി​ക സാ​ഹ​ച​ര്യ​ങ്ങ​ളും ​വ്യ​ക്​​തി സ്വാ​ധീ​ന​വും ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​നെ സ്വാ​ധീ​നി​ക്കു​മെ​ന്ന​താ​ണ്​ പൊ​തു​ധാ​ര​ണ​യെ​ങ്കി​ലും തി​രു​വ​ന​ന്ത​പു​രം മു​ത​ൽ കാ​സ​ർ​കോ​ട്​ വ​രെ പ്ര​ക​ട​മാ​യ ഏ​ക​പ​ക്ഷീ​യ ജ​ന​വി​ധി ഇ​തി​ൽ നി​ന്ന്​ ഭി​ന്ന​മാ​യ രാ​ഷ്​​ട്രീ​യ സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക്​ വി​ര​ൽ ചൂ​ണ്ടു​ന്നു. ഈ ​സ​വി​ശേ​ഷ കാ​ലാ​വ​സ്ഥ​ക്ക്​ അ​ർ​ധ​വി​രാ​മ​മി​ടാ​ൻ​ ഇ​ട​തു​മു​ന്ന​ണി​യും ക​രു​ത്തോ​ടെ തു​ട​രാ​ൻ യു.​ഡി.​എ​ഫും അ​ക്ഷ​രാ​ർ​ഥ​ത്തി​ൽ ത​ന്നെ വി​യ​ർ​പ്പൊ​ഴു​ക്കു​ക​യാ​യി​രു​ന്നു.

വി​ക​സ​നം ച​ർ​ച്ച​യാ​ക്ക​ലാ​യി​രു​ന്നു ഇ​തി​നു​ള്ള ഇ​ട​തു പോം​വ​ഴി​യെ​ങ്കി​ലും ഇ​തി​ലേ​ക്ക്​ ക​ട​ക്കാ​നാ​കാ​തേ ഒ​രേ സ​മ​യം ബി.​​​ജെ.​പി​യു​മാ​യും എ​സ്.​ഡി.​പി.​ഐ​യു​മാ​യു​ള്ള ഡീ​ൽ ആ​രോ​പ​ണ​ങ്ങ​ളു​ടെ ഹോ​ർ​മൂ​സ്​ ക​ട​ലി​ടു​ക്കി​ലാ​യി​രു​ന്നു സി.​പി.​എം. ഇ​തു​വ​രെ തു​ട​ർ​ന്നു​പോ​ന്ന രാ​ഷ്ട്രീ​യ സ​മീ​പ​ന​ങ്ങ​ളി​ൽ നി​ന്ന്​ വ​ഴി​മാ​റി​യു​ള്ള എ​സ്.​ഡി.​പി.​ഐ നി​ല​പാ​ട്​ അ​ണി​ക​ളി​ൽ ആ​ശ​യ​ക്കു​ഴ​പ്പ​മു​ണ്ടാ​ക്കി​യ​പ്പോ​ൾ പി​ന്തു​ണ സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ളി​ൽ നി​ന്ന്​ ഒ​ഴി​ഞ്ഞു​മാ​റു​ക​യാ​യി​രു​ന്നു സി.​പി.​എം നേ​താ​ക്ക​ൾ. കോ​ൺ​ഗ്ര​സി​ന്‍റെ വ​യ​നാ​ട്​ ഫ​ണ്ട്​ വി​വാ​ദം ച​ർ​ച്ച​യാ​ക്കാ​നാ​യ​ത്​ ​​ ഇ​ട​ത്​ മു​ന്ന​ണി​ക്ക്​ പി​ടി​വ​ള്ളി​യാ​യെ​ങ്കി​ലും ര​ക്​​ത​സാ​ക്ഷി ഫ​ണ്ടി​ൽ ആ​രോ​പ​ണ​ങ്ങ​ളു​ന്ന​യി​ച്ചു​ള്ള വി.​കു​ഞ്ഞി​കൃ​ഷ്​​ണ​ന്‍റെ പ​യ്യ​ന്നൂ​രി​ലെ സ്ഥാ​നാ​ർ​ഥി​ത്വം പാ​ർ​ട്ടി​ക്ക്​ സൃ​ഷ്ടി​ച്ച ത​ല​വേ​ദ​ന ചെ​റു​ത​ല്ല.

എ​തി​ർ​ചേ​രി​യു​ടെ കോ​ട്ട​ക​ളാ​ണെ​ങ്കി​ൽ കൂ​ടി യു​വാ​ക്ക​ളെ പ​രി​ഗ​ണി​ച്ച മ​ണ്ഡ​ല​ങ്ങ​ളി​ൽ ​ ക​ടു​ത്ത വെ​ല്ലു​വി​ളി ഉ​യ​ർ​ത്താ​ൻ യു.​ഡി.​എ​ഫി​ന്​ സാ​ധി​ച്ചി​ട്ടു​ണ്ട്. കെ.​എം അ​ഭി​ജി​ത്ത്​ (നാ​ദാ​പു​രം), സു​ധീ​ർ​ഷാ ​പാ​ലോ​ട്​ (വാ​മ​ന​പു​രം), വി.​ടി സൂ​ര​ജ്​ (ബാ​ലു​ശ്ശേ​രി), അ​ബി​ൻ​വ​ർ​ക്കി (ആ​റ​ൻ​മു​ള), വി​ദ്യ ബാ​ല​കൃ​ഷ്ണ​ൻ (എ​ല​ത്തൂ​ർ) എ​ന്നി​വ ഉ​ദാ​ഹ​ര​ണം.

സ്ഥാ​നാ​ർ​ഥി​നി​ര​യി​ലെ ചെ​റു​പ്പം യു.​ഡി.​എ​ഫി​നാ​ണ്. 50 വ​യ​സി​ന്​ താ​ഴെ​യു​ള്ള 46 പേ​രാ​ണ്​ കോ​ൺ​ഗ്ര​സ്​ ക്യാ​മ്പി​ൽ. എ​ൽ.​ഡി.​എ​ഫി​ന്​ 30 ഉം. ​മു​ഖ്യ​മ​ന്ത്രി​യ​ട​ക്കം 80 വ​യ​സി​ന്​ മു​ക​ളി​ൽ മൂ​ന്ന്​ പേ​രാ​ണ്​ ഇ​ട​തു​ക്യാ​മ്പി​ൽ ജ​ന​വി​ധി തേ​ടു​ന്ന​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala electionassembly electionKerala
News Summary - A wave signal in the deafening silence
Next Story