Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightക്രമസമാധാനനില തകർന്നു,...

ക്രമസമാധാനനില തകർന്നു, അടിയന്തര പ്രമേയ നോട്ടീസ് തള്ളിയതിൽ പ്രതിഷേധിച്ച് വാക്കൗട്ട്

text_fields
bookmark_border
Niyamasabha
cancel

തിരുവനന്തപുരം: സംസ്ഥാനത്ത് ക്രമസമാധാനനില തകർന്നിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടി നൽകിയ അടിയന്തര പ്രമേയ നോട്ടീസ് തള്ളിയൽ പ്രതിഷേധിച്ച് പ്രതിപക്ഷം വാക്കൗട്ട് നടത്തി. സം​സ്ഥാ​ന​ത്ത് വ​ര്‍​ധി​ച്ചു​വ​രു​ന്ന രാ​ഷ്ട്രീ​യ കൊ​ല​പാ​ത​ക​ങ്ങ​ളി​ലും അ​ക്ര​മ​ങ്ങ​ളി​ലും സ​ഭ നിർ​ത്തി​വ​ച്ച് ച​ര്‍​ച്ച ചെ​യ്യ​ണ​മെ​ന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ആവശ്യം. മു​സ്‌​ലിം ലീ​ഗി​ലെ എ​ന്‍. ഷം​സു​ദ്ദീ​ന്‍ എം​.എ​ല്‍.​എ​യാ​ണ് നോ​ട്ടീ​സ് ന​ല്‍​കി​യ​ത്.

സംസ്ഥാനം ഗുണ്ടാ ഇടനാഴിയായി മാറിയിരിക്കുകയാണെന്നും പൊലീസ് നിഷ്‌ക്രിയത്വം കാരണമാണ് കൊലപാതക സംഭവങ്ങൾ ആവർത്തിക്കുന്നതെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. മു​ഖ്യ​മ​ന്ത്രി​ക്ക് പോ​ലീ​സി​ന് മേ​ൽ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. ജ​ന​ങ്ങ​ൾ ഭ​യ​പ്പാ​ടി​ലാ​ണ്. ക്ര​മ​സ​മാ​ധാ​ന നി​ല പു​ന​സ്ഥാ​പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്നി​ല്ല. ജില്ലാ പൊലീസ് സൂപ്രണ്ടുമാരെ​മാ​രെ നി​യ​ന്ത്രി​ക്കു​ന്ന​ത് സി​.പി​.എം ജി​ല്ലാ സെ​ക്ര​ട്ട​റി​മാ​രാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി സ​തീ​ശ​ൻ ആ​രോ​പി​ച്ചു.

എന്നാൽ, ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രി മറുപടി നൽകി. മുഖ്യമന്ത്രിയുടെ വിശദീകരണത്തിനു പിന്നാലെ സ്പീക്കർ അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചു. തുടർന്ന് പ്രതിപക്ഷ നേതാവ് വാക്കൗട്ട് പ്രസംഗം നടത്തുകയും സഭയിൽനിന്ന് പ്രതിപക്ഷം ഇറങ്ങിപ്പോകുകയുമായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Niyamasabhawalkoutemergency resolution notice
News Summary - A walkout was held to protest the rejection of the emergency resolution notice
Next Story