Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗവർണർ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്ന് എ. വിജയരാഘവൻ

text_fields
bookmark_border
a vijayaraghavan
cancel

തിരുവനന്തപുരം: ഗവർണർ തെറ്റായ കീഴ്വഴക്കം സൃഷ്ടിച്ചെന്ന് എൽ.ഡി.എഫ് കൺവീനർ എ. വിജയരാഘവൻ. ഭരണഘടനാപരമായി വേണം ഗവർണർ പെരുമാറേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സർക്കാരാണ് നിയമസഭ ചേരാൻ തീരുമാനം എടുക്കേണ്ടത്. നിയമസഭയിൽ എന്ത് ചെയ്യാൻ പോകുന്നുവെന്ന് സർക്കാർ ഗവർണറെ മുൻകൂട്ടി അറിയിക്കേണ്ടതില്ലെന്നും വിജയരാഘവൻ മാധ്യമങ്ങളോട് പറഞ്ഞു.

പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​മ്മേള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ തള്ളിയ ഗ​വ​ർ​ണ​റുടെ നടപടിയോട് പ്രതികരിക്കുകയായിരുന്നു എൽ.ഡി.എഫ് കൺവീനർ.

കാ​ർ​ഷി​ക പ്ര​ശ്​​ന​ങ്ങ​ൾ ച​ർ​ച്ച​ ചെ​യ്യാ​ൻ പ്ര​ത്യേ​ക നി​യ​മ​സ​ഭ സ​േ​മ്മ​ള​നം വി​ളി​ക്കാ​നു​ള്ള മ​ന്ത്രി​സ​ഭ ശി​പാ​ർ​ശ ഗ​വ​ർ​ണ​ർ ത​ള്ളിയിരുന്നു. സ​ഭ ചേ​രേ​ണ്ട അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​മി​ല്ലെ​ന്ന് ചൂണ്ടിക്കാട്ടിയാണ്​ ഗ​വ​ർ​ണ​ർ അനുമതി നിഷേധിച്ച​ത്.

കാ​ർ​ഷി​ക ബി​ല്ലു​ക​ൾ പാ​സാ​യി​ട്ട്​ മാ​സ​ങ്ങ​ളാ​യി. ജ​നു​വ​രി എ​ട്ടു​മു​ത​ൽ സ​ഭ ചേ​ര​ണ​മെ​ന്ന ശി​പാ​ർ​ശ​ക്ക്​ അ​നു​മ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഗ​വ​ർ​ണ​ർ വ്യ​ക്​​ത​മാ​ക്കിയിരുന്നു. സം​സ്​​ഥാ​ന ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ്​ നി​യ​മ​സ​ഭ ചേരാനുള്ള മന്ത്രിസഭ ശിപാർശ ഗവർണർ തള്ളുന്നത്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story